BoolokamBoolokam
തടവുകാരുടെ ക്ഷേമത്തിന് കൈത്താങ്ങ്

തടവുകാരുടെ ക്ഷേമത്തിന് കൈത്താങ്ങ്

M
MathrubhumiSource Link
അജ്മാൻ : അജ്മാൻ പോലീസ് ജനറൽ ആസ്ഥാനത്തെ കറക്‌ഷണൽ ആൻഡ് റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂഷന് ഇത്തിഹാദ് ചാരിറ്റി അസോസിയേഷൻ 180,000 ദിർഹം സംഭാവനനൽകി. To advertise here, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന തടവുകാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മാനുഷികസംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനാണ് സാമ്പത്തിക പിന്തുണ. ജീവിതനിലവാര വകുപ്പ് ഡയറക്ടർ അഹമ്മദ് അബ്ദുല്ല ബിൻ മാലിക്ക്, കറക്‌ഷണൽ ആൻഡ് റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ കേണൽ മുഹമ്മദ് മുബാറക് അൽ ഗഫ്‌ലി എന്നിവരുടെ സാന്നിധ്യത്തിൽ ഇത്തിഹാദ് ചാരിറ്റി അസോസിയേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ നാസർ അലി അൽ ജുനൈബിയിൽനിന്ന് സംഭാവന സ്വീകരിച്ചു. ചാരിറ്റബിൾ സംഘടനകളും സർക്കാർ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണവും സാമൂഹികപങ്കാളിത്തവും ഈ സംരംഭം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യമം. തടവുകാരെ പിന്തുണയ്ക്കുന്നതിനും അവരുടെ ഭാരങ്ങൾ ലഘൂകരിക്കുന്നതിനും സ്വന്തംരാജ്യങ്ങളിലേക്ക് മടങ്ങാനുള്ള ചെലവ് വഹിക്കാൻ കഴിയാത്തവർക്ക് യാത്രാ ടിക്കറ്റുകൾ നൽകുന്നതിനും ഈ സംഭാവന ലക്ഷ്യമിടുന്നു. ഇത് അവരുടെ നാട്ടിലേക്കുള്ള പുറപ്പെടൽ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും അവരെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുകയുംചെയ്യും. ചാരിറ്റി അസോസിയേഷന്റെ ഈ മാനുഷികസംരംഭത്തിന് കേണൽ മുഹമ്മദ് മുബാറക് അൽ ഗഫ്‌ലി നന്ദി പറഞ്ഞു. Published: 04 May 2026, 01:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തടവുകാരുടെ ക്ഷേമത്തിന് കൈത്താങ്ങ് — Mathrubhumi | Boolokam | Boolokam