ചെട്ടികുളങ്ങര : തട്ടാരമ്പലം-മാന്നാർ റോഡിൽ തട്ടാരമ്പലത്തിനും വലിയപെരുമ്പുഴ പാലത്തിനുമിടയിലുള്ള ഭാഗം സ്ഥിരം അപകട മേഖലയായി മാറുന്നു. അടുത്ത കാലത്തായി നാല് അപകട മരണങ്ങളാണ് ഈഭാഗത്തുണ്ടായിരിക്കുന്നത്. ശനിയാഴ്ച രാത്രി ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് കടവൂർ സ്വദേശിയായ ഒരു യുവാവ് മരിക്കുകയും മറ്റ് രണ്ട് യുവാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തതാണ് ഇതിൽ അവസാന സംഭവം. To advertise here, വലിയവാഹനങ്ങൾ സമീപത്തെ വൈദ്യുതി തൂണുകളിലും മതിലുകളിലും ഇടിച്ചുള്ള അപകടങ്ങളും ഇവിടെ പതിവാണ്. അടുത്തകാലത്ത് റോഡ് വീതികൂട്ടി റീടാർ ചെയ്തതോടെ വാഹനങ്ങളുടെ വേഗംവർധിച്ചത് അപകടങ്ങളുടെ എണ്ണം കൂടുവാൻ ഇടയാക്കിയിട്ടുണ്ട്. ഈ റോഡിലെ ചെറിയ വളവുകളാണ് പ്രധാനമായും അപകടകാരണമാകുന്നത്. വേഗത്തിൽവരുന്ന വാഹനങ്ങൾ വളവുകളിൽ നിയന്ത്രണം വിട്ട് റോഡരികിലെ മതിലുകളിലോ തൂണുകളിലോ ഇടിച്ചാണ് കൂടുതലും അപകടങ്ങൾ ഉണ്ടാകുന്നത്. ഇവിടെ വേഗനിയന്ത്രണ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. Published: 31 Mar 2026, 02:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തട്ടാരമ്പലം-വലിയപെരുമ്പുഴ റോഡ് അപകടമേഖലയാകുന്നു
M
MathrubhumiSource Link
about 1 month ago