തണ്ണിമത്തൻ ‘കസ്റ്റഡി’യിലെടുത്ത് എസ്.ഐ. ആൽബർട്ട്

തണ്ണിമത്തൻ ‘കസ്റ്റഡി’യിലെടുത്ത് എസ്.ഐ. ആൽബർട്ട്

M
MathrubhumiSource Link
ചങ്ങരംകുളം : നിയമപരിപാലനത്തിരക്കുകളിലും കർഷകന്റെ വേഷമണിയുകയാണ് ചങ്ങരംകുളം സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. പി.ജെ. ആൽബർട്ട്. To advertise here, മൂക്കുതല കാവിലെ പാടത്ത് 20 സെന്റ് സ്ഥലത്ത് തണ്ണിമത്തൻ, പയർ, ചീര, വെണ്ട, തക്കാളി തുടങ്ങിയവ കൃഷി ചെയ്തിരിക്കുകയാണ്. പാകമായ തണ്ണിമത്തൻ വിളവെടുത്തു. അടുത്തമാസം പച്ചക്കറികൾ വിളവെടുക്കാൻ പാകമാവുമെന്ന് പി.ജെ. ആൽബർട്ട് പറഞ്ഞു. ജോലിത്തിരക്കിനിടയിൽ സാധ്യമായ സമയങ്ങളിൽ രാവിലെയും വൈകുന്നേരം കൃഷിയിടത്തിൽ പോയി നനച്ച് പരിപാലിക്കും. ജോലിത്തിരക്കുള്ള ദിവസങ്ങളിൽ അയൽവാസിയായ ശ്രീധരനാണ് പച്ചക്കറികൾ നനയ്ക്കലും പരിപാലനവും. ഒരു വർഷം മുൻപാണ് ചങ്ങരംകുളത്ത് ചാർജെടുത്തത്. ജനുവരിയിലാണ് കൃഷി ആരംഭിച്ചത്. ആലപ്പുഴ മാരാരിക്കുളം സ്വദേശിയായ ആൽബർട്ട് പെരുമ്പടപ്പ് സ്റ്റേഷനിൽനിന്നാണ് ചങ്ങരംകുളത്തേക്ക് സ്ഥലംമാറി വന്നത്. അതിനു മുൻപ് ആലപ്പുഴ അർത്തുങ്കൽ തീരദേശ പോലീസ് സ്റ്റേഷനിലായിരുന്നു. അന്ന് സ്റ്റേഷനിലും വീട്ടിലും കൃഷി ചെയ്തിരുന്നു. തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് ചങ്ങരംകുളം എസ്.എച്ച്.ഒ. കെ.പി. ബെന്നി ഉദ്ഘാടനം ചെയ്തു. സി.പി.ഒ. ബിജുമോൻ, സി.പി.ഒ. വിനോദ്, ഡബ്ല്യു.സി.പി.ഒ. ജിനിഷ ജോൺ, കർഷകരായ ശ്രീധരൻ, ജനു ജനാർദനൻ, പ്രകാശൻ, ശിവൻ, മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു. Published: 25 Mar 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തണ്ണിമത്തൻ ‘കസ്റ്റഡി’യിലെടുത്ത് എസ്.ഐ. ആൽബർട്ട് — Mathrubhu… | Boolokam