തനിമ ഖുർആൻ പ്രശ്‌നോത്തരി; ജേതാക്കളെ പ്രഖ്യാപിച്ചു

തനിമ ഖുർആൻ പ്രശ്‌നോത്തരി; ജേതാക്കളെ പ്രഖ്യാപിച്ചു

M
MathrubhumiSource Link
ജിദ്ദ: റമദാനിൽ 'ഇസ്സത്താണ് ഇസ്ലാം വീണ്ടെടുപ്പാണ് റമദാൻ' എന്ന ശീർഷകത്തിൽ തനിമ വെസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച ഖുർആൻ പ്രശ്‌നോത്തരിയുടെ ജേതാക്കളെ പ്രഖ്യാപിച്ചു. നിഹാല നാസർ (ജിദ്ദ), മുന അനീസ്, അനീസുൽ ഇസ്ലാം (ഇരുവരും മക്ക) എന്നിവർ യഥാക്രമം ഒന്ന് മുതൽ മൂന്ന് വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി. To advertise here, വിശുദ്ധ ഖുർആനിലെ 'അൽ മുംതഹിന' അധ്യായത്തെ ആസ്പദമാക്കി മാർച്ച് 13-ന് പ്രാഥമിക വിജ്ഞാന മത്സരവും മാർച്ച് 15-ന് മെഗാഫൈനൽ വിജ്ഞാന മത്സരവും സംഘടിപ്പിച്ചിരുന്നു. മത്സരത്തിനു മുന്നോടിയായി ഖുർആൻ പാഠ ഭാഗങ്ങളും ഓഡിയോ, വീഡിയോ ക്ലാസുകളും നൽകിയിരുന്നു. ഓൺ ലൈനായി നടന്ന പ്രാഥമിക മത്സരത്തിൽ ജിദ്ദ, മക്ക, മദീന, യാംബു, തബൂക്ക്, അസീർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് അഞ്ഞൂറിലധികം പേർ പങ്കെടുത്തു. മികച്ച മാർക്ക് നേടിയ 14 പേരാണ് മെഗാ ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്. ഇവരിൽ നിന്നാണ് ആദ്യ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തിയത്. മത്സരത്തിൽ അബ്ദു സുബ്ഹാൻ അബ്ബാസ് അവതാരകനായിരുന്നു. അജ്മൽ അബ്ദുൽ ഗഫൂർ ആണ് മത്സരത്തിനായുള്ള മികവുറ്റ സാങ്കേതിക സൗകര്യം ഒരുക്കിയത്. തനിമ വെസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി ഉമറുൽ ഫാറൂഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഖുർആൻ സ്റ്റഡി സെന്റർ പ്രൊവിൻസ് കോഡിനേറ്റർ മുഹമ്മദലി പട്ടാമ്പി സ്വാഗതവും പ്രശ്‌നോത്തരി കോഡിനേറ്റർ ടി.പി ഷറഫുദ്ദീൻ സമാപന പ്രസംഗവും നിർവഹിച്ചു. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള സമ്മാന വിതരണം പിന്നീട് നടക്കുന്ന പൊതു പരിപാടിയിൽ വെച്ച് വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. Published: 19 Mar 2026, 11:07 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തനിമ ഖുർആൻ പ്രശ്‌നോത്തരി; ജേതാക്കളെ പ്രഖ്യാപിച്ചു — Mathrub… | Boolokam