Money Desk Last Updated: 18 Mar 2026, 02:33 pm IST റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് അമേരിക്കയുടെ പച്ചക്കൊടി ലഭിച്ചതാണ് നിര്‍ണായകമായത്. Image: Freepik പ ശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് എണ്ണ വിതരണത്തിലുണ്ടായ തടസ്സം മറികടക്കാൻ തന്ത്രപരമായ നീക്കം നടത്തി ഇന്ത്യ. ചൈനയിലേക്ക് പോകുകയായിരുന്ന റഷ്യൻ എണ്ണക്കപ്പലുകൾ പാതിവഴിയിൽ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടു. അമേരിക്കയുടെ താത്കാലിക അനുമതി ലഭിച്ചതിനെത്തുടർന്ന് ഒരാഴ്ചയ്ക്കിടെ മൂന്നു കോടി ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യയിലെ ശുദ്ധീകരണശാലകളിലെത്തിയത്. To advertise here, ഷിപ്പ് ട്രാക്കിങ് സ്ഥാപനമായ വോർടെക്‌സ നൽകുന്ന വിവരപ്രകാരം ചൈനയിലേക്കുള്ള ഏഴ് റഷ്യൻ കപ്പലുകളെങ്കിലും ഇന്ത്യയിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. ജനുവരി അവസാനം ബാൾട്ടിക് കടലിലെ തുറമുഖത്തുനിന്ന് എണ്ണ കയറ്റിയ അക്വാ ടൈറ്റാൻ ദക്ഷിണ ചൈനാ കടലിൽവെച്ചാണ് ഇന്ത്യയിലേക്ക് തിരിച്ചത്. കസാഖ്സ്ഥാനിൽനിന്നുള്ള എണ്ണയുമായി പുറപ്പെട്ട സോസൂ എൻ കപ്പൽ മാർച്ച് ആദ്യവാരമാണ് ഇന്ത്യയിലേക്ക് തിരിച്ചുവിട്ടത്. കപ്പൽ കാർഗോ മുൻ ലക്ഷ്യസ്ഥാനം പുതിയ ലക്ഷ്യസ്ഥാനം എത്തുന്ന തീയതി Aqua Titan Urals Crude റിഷാവോ (ചൈന) ന്യൂ മംഗളൂരു (ഇന്ത്യ) മാർച്ച് 21, 2026 Zouzou N. Kazakh CPC Blend റിഷാവോ (ചൈന) സിക്ക (ഇന്ത്യ) മാർച്ച് 25, 2026 റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് അമേരിക്കയുടെ പച്ചക്കൊടി ലഭിച്ചതാണ് നിർണായകമായത്. പശ്ചിമേഷ്യൻ യുദ്ധം മൂലം എണ്ണ ലഭ്യതയിൽ കാര്യമായ കുറവുണ്ടായതിനാൽ റഷ്യൻ ക്രൂഡിനെ ആശ്രയിക്കാതെ നിലനിൽക്കാനാകാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്. ഇന്ത്യയിലെ പ്രമുഖ എണ്ണ ശുദ്ധീകരണ ശാലകളെല്ലാം എണ്ണക്കായി റഷ്യയെ സമീപിച്ചിട്ടുണ്ട്. ആഗോള വിപണിയിലെ സ്വാധീനം ഇന്ത്യയുടെ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ മാറ്റങ്ങൾക്കിടയാക്കി. കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് കുറച്ചപ്പോൾ ചൈനയായിരുന്നു പ്രധാന ഉപഭോക്താവ്. എന്നാൽ ഇപ്പോൾ ഇന്ത്യ വീണ്ടും സജീവമായതോടെ ചൈനയിലേക്കുള്ള എണ്ണയുടെ അളവിൽ കാര്യമായ കുറവുണ്ടായി. ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ വീണ്ടും അനുമതി നേടിയിട്ടുണ്ട്. കൂടുതൽ രാജ്യങ്ങൾ റഷ്യൻ എണ്ണയ്ക്കായി മത്സരിക്കാൻ തുടങ്ങുന്നതോടെ ആഗോള വിപണിയിൽ വില ഉയരാൻ സാധ്യതയുണ്ട്. നിലവിൽ ബാരലിന് 100 ഡോളറിന് മുകളിലാണ് എണ്ണവില. ഇത് 200 ഡോളർ വരെ ഉയരാമെന്ന ആശങ്കയും നിലനിൽക്കുന്നു. Content Highlights: India successfully redirected seven Russian oil tankers originally bound for China., US approval facilitated the influx of 30 million barrels of crude in one week., The move addresses domestic supply shortages caused by the West Asia conflict., Rising competition for Russian crude may drive global oil prices above $100/barrel. Published: 18 Mar 2026, 02:16 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തന്ത്രപരമായ നീക്കം: ചൈനയിലേക്കുള്ള എണ്ണ ടാങ്കറുകൾ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടു
M
MathrubhumiSource Link
about 2 months ago