തമന്നയുമായുള്ള ബ്രേക്കപ്പിന് ശേഷം വിജയ് വർമ മറ്റൊരു പ്രണയത്തിലോ? നടിക്കൊപ്പമുള്ള ദൃശ്യങ്ങൾ

തമന്നയുമായുള്ള ബ്രേക്കപ്പിന് ശേഷം വിജയ് വർമ മറ്റൊരു പ്രണയത്തിലോ? നടിക്കൊപ്പമുള്ള ദൃശ്യങ്ങൾ

Lifestyle Desk Last Updated: 22 April 2026, 04:17 PM IST കഴിഞ്ഞവർഷമാണ് തമന്നാ ഭാട്ടിയയും വിജയ് വർമയും പ്രണയത്തിന് വിരാമമിട്ടത് തമന്നാ ഭാട്ടിയ, വിജയ് വർമ, ആലിയാ ഖുറേഷി | Photos: instagram സൂ പ്പർ ഹിറ്റായ ഒട്ടേറെ ചിത്രങ്ങളിലൂടെയും സീരീസുകളിലൂടെയും പേരെടുത്ത ബോളിവുഡ് താരമാണ് വിജയ് വർമ. തെന്നിന്ത്യൻ താരസുന്ദരി തമന്നാ ഭാട്ടിയയുമായുള്ള പ്രണയവും തുടർന്ന് കഴിഞ്ഞവർഷം ഇരുവരും വേർപിരിഞ്ഞതുമെല്ലാം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ തമന്നയുമായുള്ള ബ്രേക്കപ്പിന് ശേഷം വീണ്ടുമൊരു പ്രണയത്തിലായിരിക്കുകയാണ് വിജയ് വർമ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. To advertise here, ഷാരൂഖ് ഖാൻ നായകനായ ജവാൻ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച നടിയും ഗായികയും ഗാനരചയിതാവുമായ ആലിയാ ഖുറേഷിയാണ് വിജയ് വർമയുടെ കാമുകി എന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിലെ ജാപ്പനീസ് റെസ്റ്ററന്റായ മിസുവിൽ നിന്ന് ഇരുവരും ഒന്നിച്ച് പുറത്തേക്ക് വരുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതാണ് ഡേറ്റിങ്ങിന് തെളിവായി പാപ്പരാസികൾ ചൂണ്ടിക്കാട്ടുന്നത്. കാഷ്വൽ വേഷം ധരിച്ച ഇരുവരും റെസ്റ്ററന്റിൽ നിന്ന് ഇറങ്ങിവരുന്നതും കാറിൽ കയറി പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം ക്യാമറകളുമായി ദൃശ്യങ്ങൾ പകർത്തുകയായിരുന്ന പാപ്പരാസികളിൽ നിന്ന് ഇരുവരും ഒഴിഞ്ഞുമാറിയില്ല. ദൃശ്യങ്ങൾ പകർത്തുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ചതുമില്ല. കാറിൽ ഇരുന്ന് ഇരുവരും എന്തോ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആരാണ് ആലിയാ ഖുറേഷി? നടിയാകുന്നതിന് മുമ്പ് ഗായിക എന്ന നിലയിൽ പേരെടുത്ത താരമാണ് ആലിയാ ഖുറേഷി. തന്റെ ആദ്യ സിംഗിളായ പ്രെറ്റി 2018-ലാണ് ആലിയ പുറത്തിറക്കിയത്. പിന്നീട് മുകാദർ (2022), പരായെ (2023), ഡോണ്ട് കം ബാക്ക് (2023) എന്നീ ഗാനങ്ങളും അവരുടേതായി പുറത്തിറങ്ങി. 2023-ലാണ് ജവാനിൽ അഭിനയിക്കാനുള്ള അവസരം ആലിയയെ തേടിയെത്തിയത്. ഷാരൂഖ് ഖാൻ അവതരിപ്പിച്ച എസ്എസ്പി ആസാദ് എന്ന കഥാപാത്രത്തിന്റെ സംഘാംഗങ്ങളിൽ ഒരാളായാണ് താരം ചിത്രത്തിലെത്തിയത്. വേറേയും ഏതാനും ചിത്രങ്ങളിലും സീരീസുകളിലും ആലിയ അഭിനയിച്ചിട്ടുണ്ട്. Content Highlights: Bollywood actor Vijay Varma has sparked fresh dating rumors after being spotted at a Japanese restaurant in Mumbai with actress and singer Alia Qureshi. Following his highly publicized breakup with Tamannaah Bhatia, this appearance has caught the eye of paparazzi. Alia Qureshi, known for her role in Shah Rukh Khan's Jawan, was seen laughing and leaving with the actor in a car. Published: 22 Apr 2026, 04:17 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തമന്നയുമായുള്ള ബ്രേക്കപ്പിന് ശേഷം വിജയ് വർമ മറ്റൊരു പ്രണയത്… | Boolokam