ചെന്നൈ : നാമനിർദേശികപത്രികാ സമർപ്പണത്തിന് ഒരു ദിവസംമാത്രം ബാക്കിയുള്ളൂവെന്നിരിക്കെ, സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിച്ചു. മത്സരരംഗത്തുള്ള എല്ലാ പാർട്ടികളുടെയും നേതാക്കൾ പ്രചാരണത്തിൽ സജീവമാണ്. To advertise here, ഡി.എം.കെ. സംസ്ഥാന പ്രസിഡന്റും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ തുടർച്ചയായ പ്രചാരണത്തിലാണ്. ഡി.എം.കെ.യിൽ പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ ഒരാളായ കനിമൊഴി എം.പി., ഡി.എം.കെ. യുവജന വിഭാഗത്തിന്റെ നേതാവും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി എന്നിവരാണ് പ്രചാരണത്തിന് നേതൃത്വം വഹിക്കുന്നത്. സ്റ്റാലിൻ പങ്കെടുക്കുന്ന പരിപാടികളിൽ പരാമാവധി പാർട്ടി പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ടാണ് പ്രചാരണം നടത്തുന്നത്. എൻ.ഡി.എ. സഖ്യത്തെയാണ് പ്രചാരണത്തിൽ ഡി.എം.കെ. രൂക്ഷമായി വിമർശിക്കുന്നത്. ബി.ജെ.പി.യെ ശക്തമായി വിമർശിക്കുന്ന സ്റ്റാലിൻ പക്ഷേ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ.യെ വിമർശിക്കുന്നില്ല. പാർട്ടിയുടെ പ്രധാന അജൻഡ ബി.ജെ.പിക്ക് പ്രതിനിധ്യമുള്ള എൻ.ഡി.എ. സഖ്യം അധികാരത്തിലേറുന്നതിന് തടയുകയെന്നതാണ്. അതേസമയം, വിജയ് ഡി.എം.കെ.യെ മാത്രമാണ് കടന്നാക്രമിക്കുന്നത്. ക്രമസമാധാന പാലനത്തിൽ പൂർണമായി സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് എല്ലാ തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിലും വിജയ് ആരോപിക്കുന്നു. അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്യുന്നു.അണ്ണാ ഡി.എം.കെ.യിൽ പ്രധാനനേതാവായി എടപ്പാടി പളനിസ്വാമി മാത്രമാണ് തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തുള്ളു. പാർട്ടിയുടെ സ്ഥാനാർഥികൾ അവരുടെ മണ്ഡലത്തിൽ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുകയാണ്. ഡി.എം.കെ.യുടെ സഖ്യകക്ഷികളായ സി.പി.എം, സി.പി.ഐ. എന്നീ പാർട്ടികളുടെ നേതാക്കളും പ്രചാരണ പ്രവർത്തനത്തിൽ മുൻനിരയിലുണ്ട്. . അണ്ണാ ഡി.എം.കെ.യ്ക്കും ബി.ജെ.പി.ക്കും എതിരേതന്നെയാണ് ഇരുപാർട്ടികളും പ്രചാരണം നടത്തുന്നത്. ഇരു പാർട്ടികളുടെ യും പൊതുയോഗങ്ങളിൽ വൻ ജനപങ്കാളിത്തമുണ്ടെന്നതും ശ്രദ്ധേയമാണ്.ഡി.എം.കെ. സഖ്യത്തിലെ വി.സി.കെ.യും പ്രചരണം തുടങ്ങിയിട്ടുണ്ട്. കോൺഗ്രസിന്റെയും ബി.ജെ.പി.യുടെ എല്ലാ സ്ഥാനാർഥികളും നാമനിർദേശപത്രിക നൽകിയിട്ടില്ല. ഇരു പാർട്ടികളുടെയും ദേശീയനേതാക്കൾ ഈ ആഴ്ച സംസ്ഥാനവ്യാപകമായി പ്രചാരണം നടത്തും. Published: 06 Apr 2026, 01:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തമിഴകം പ്രചാരണച്ചൂടിൽ; നേതാക്കൾ കളത്തിൽ
M
MathrubhumiSource Link
about 1 month ago