Last Updated: 04 May 2026, 04:38 PM IST നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ഈ തെരഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിട്ട വ്യക്തിയാണ് തൃഷ. തൃഷ, വിജയ് | ഫോട്ടോ: സ്ക്രീൻഗ്രാബ്, PTI ത മിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്‌യും അദ്ദേഹത്തിന്റെ പാർട്ടിയായ ടിവികെയും ചരിത്രംകുറിച്ച് മുന്നേറുമ്പോൾ സന്തോഷം പങ്കിടാൻ അദ്ദേഹത്തിന്റെ വസതിയിലെത്തി നടി തൃഷ. വിജയ്‌യുടെ പനയൂരിലെ വസതിയിലാണ് തൃഷ എത്തിയത്. തൃഷയുടെ ജന്മദിനംകൂടിയായിരുന്നു തിങ്കളാഴ്ച. To advertise here, പിറന്നാൾ ദിനത്തിൽ തൃഷ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ഈ തെരഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിട്ട വ്യക്തിയാണ് തൃഷ. വിജയ്‌യ്ക്കൊപ്പം തന്നെ തിരഞ്ഞെടുപ്പിൽ തൃഷയുടെ പേരും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തൃഷയും വിജയ്‌യുമായുള്ള സൗഹൃദം എതിർപാർട്ടികൾ ആയുധമാക്കിയിരുന്നു. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹ മോചന ഹർജിയിൽ ഒരു നടിയെ കുറിച്ച് പരാമർശിച്ചത് തൃഷയെ ഉദ്ദേശിച്ചാണ് എന്ന പ്രചാരണവുമുണ്ടായിരുന്നു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴക രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം കരുത്തുറ്റ മുന്നേറ്റം തുടരുകയാണ്. ടിവികെയുടെ ആദ്യ തിരഞ്ഞെടുപ്പുകൂടിയാണിത്. ആദ്യ ഫലസൂചനകൾ പുറത്തുവന്നതോടെ ആരാധകരും ആഘോഷം തുടങ്ങിക്കഴിഞ്ഞു. Content Highlights: Actress Trisha visited Thalapathy Vijay at his Panaiyur residence to celebrate his political party TVK’s historic lead in the Tamil Nadu Assembly elections, coinciding with her own birthday celebrations. Published: 04 May 2026, 04:38 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തമിഴകത്തിൽ ചരിത്രം കുറിച്ച് TVK, വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ
M
MathrubhumiSource Link
about 3 hours ago
