തമിഴ്‌നാടിനുവേണ്ടി പോരാടൻ സ്റ്റാലിൻ സർക്കാർ തുടരണമെന്ന് വിജൂ കൃഷ്ണൻ

തമിഴ്‌നാടിനുവേണ്ടി പോരാടൻ സ്റ്റാലിൻ സർക്കാർ തുടരണമെന്ന് വിജൂ കൃഷ്ണൻ

കോയമ്പത്തൂർ : മണ്ഡല പുനർനിർണയത്തിലൂടെ തമിഴ്‌നാടിന്റെ അവകാശങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിനെതിരേ ശക്തമായ പോരാട്ടം നയിക്കാൻ ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള എം.കെ. സ്റ്റാലിൻസർക്കാർ തുടരണമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം വിജൂകൃഷ്ണൻ പറഞ്ഞു. To advertise here, വടവള്ളിയിൽ കോയമ്പത്തൂർ നോർത്ത് മണ്ഡലം ഡി.എം.കെ. മുന്നണി സ്ഥാനാർഥി സെന്തമിൾ സെൽവന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം. ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയം ഏറ്റവുമധികം ബാധിക്കുക തമിഴ്‌നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയാണ്. ഇതിനെതിരേ ശക്തമായ പോരാട്ടം നയിക്കാൻ സ്റ്റാലിന് മാത്രമേ കഴിയൂ. ബി.ജെ.പി. ഇതരപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ നിരന്തരം ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്രം തുടരുന്നത്. കേരളത്തിനും തമിഴ്‌നാട്ടിനുമുള്ള വൻകിട പദ്ധതികൾക്ക് അനുമതിനിഷേധിക്കുന്ന സമീപനം തുടരുകയാണ്. പ്രളയകാലത്ത് കേരളത്തിന് ആവശ്യമായ സഹായം നൽകിയില്ലെന്നുമാത്രമല്ല, വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായം മുടക്കുകയും ചെയ്തെന്ന് വിജൂ കൃഷ്ണൻ ആരോപിച്ചു. Published: 18 Apr 2026, 03:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തമിഴ്‌നാടിനുവേണ്ടി പോരാടൻ സ്റ്റാലിൻ സർക്കാർ തുടരണമെന്ന് വിജ… | Boolokam