ന്യൂസ് ഡെസ്ക് Last Updated: 17 Mar 2026, 05:44 pm IST പ്രതീകാത്മക ചിത്രം | Photo: Mathrubhumi ന്യൂഡൽഹി: കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ യും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. കേരളം, അസം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിലും അസമിലും ഏപ്രിൽ 9-ന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും. തമിഴ്‌നാട്ടിൽ ഏപ്രിൽ 23-നാണ് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. To advertise here, പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ടം ഏപ്രിൽ 23-നും രണ്ടാം ഘട്ടം ഏപ്രിൽ 29-നുമാണ് നടക്കുക. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ വോട്ടെടുപ്പ് ഏപ്രിൽ 23-ന് ഒറ്റ ഘട്ടമായി നടക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ഇടങ്ങളിലെയും വോട്ടെണ്ണൽ മേയ് 4-ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. Content Highlights: Election Commission announced 2026 Assembly election dates for five states., Kerala and Assam polls scheduled for April 9., Tamil Nadu and Puducherry voting on April 23., West Bengal election in two phases: April 23 and April 29., Counting of votes for all states on May 4. Published: 15 Mar 2026, 04:57 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഏപ്രിൽ 23-ന്; ബംഗാളിൽ 23, 29-ന്, അസമിൽ 9-ന്; വോട്ടെണ്ണൽ മെയ് 4-ന്
M
MathrubhumiSource Link
about 2 months ago