തമ്പുരാൻകുന്നിൽ തീപ്പിടിത്തം

തമ്പുരാൻകുന്നിൽ തീപ്പിടിത്തം

M
MathrubhumiSource Link
പഴയങ്ങാടി : നെരുവമ്പ്രം തമ്പുരാൻകുന്നിൽ വൻ തീപ്പിടിത്തം. ഏക്കർകണക്കിന് പുൽമേടുകളും ജൈവവൈവിധ്യങ്ങളും കത്തിനശിച്ചു. അപൂർവയിനം പൂമ്പാറ്റകളെയും മറ്റും കണ്ടുവരുന്ന പ്രദേശം കൂടിയാണിത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട പയ്യന്നൂർ അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിച്ചു. അവരെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. വെള്ളം കൂടുതൽ പമ്പ് ചെയ്തതിനാൽ കടകളിലേക്കും വീടുകളുള്ള ഭാഗത്തേക്കും തീ പടർന്നില്ല. തമ്പുരാൻകുന്നിന് സമീപത്ത് നിരവധി വീടുകളുമുണ്ട്. പയ്യന്നൂർ അഗ്നിരക്ഷാസേനയിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ.മുരളി, ഫയർ റെസ്ക്യൂ ഓഫീസർമാരായ പി.പി.ലിജു, ടി.പി.ധനേഷ്, പി.സത്യൻ, വി.എം.രവീന്ദ്രൻ, ജാറ്റിൻ ദേവ്, സിവിൽ ഡിഫെൻസ് വൊളന്റിയർ കെ.സജീവൻ, കെ.എം.ഗോവിന്ദൻ എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. To advertise here, Published: 22 Mar 2026, 03:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തമ്പുരാൻകുന്നിൽ തീപ്പിടിത്തം — Mathrubhumi | Boolokam | Boolokam