നെടുമങ്ങാട് : കേരളം വലതിനോട് കൂറുപുലർത്തിയപ്പോഴും നെടുമങ്ങാട് മണ്ഡലം ഇത്തവണയും ഇടത്തോട്ടുതന്നെ ചാഞ്ഞുനിന്നു. To advertise here, എൽ.ഡി.എഫിലെ ഭൂരിഭാഗം മന്ത്രിമാരും കടപുഴകിവീണപ്പോഴും മന്ത്രി ജി.ആർ. അനിൽ ഭൂരിപക്ഷത്തിൽ നേരിയ വ്യത്യാസത്തിലാണ് നെടുമങ്ങാട്ട് ജയിച്ചുകയറിയത്. കഴിഞ്ഞതവണ 23309 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്ന ജി.ആർ. അനിലിന് കോൺഗ്രസ് തരംഗത്തിലും 21583 വോട്ടുകളുടെ ഭൂരിപക്ഷം നേടാനായി. അഞ്ചുവർഷമായി അദ്ദേഹം മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾക്കുള്ള വോട്ടാണ് ഈ വിജയം. എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന തിരഞ്ഞെടുപ്പ് ഫലത്തിന് ഒടുവിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയും അഞ്ച് പഞ്ചായത്തുകളും ജി.ആർ.അനിലിന് ഒപ്പംനിന്നു. ഒരു പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ കോൺഗ്രസിനോ, ബി.ജെ.പി.ക്കോ ലീഡ് നേടാനായില്ല എന്നതാണ് ജി.ആർ.അനിലിന്റെ വിജയം. കരകുളം, വെമ്പായം, പോത്തൻകോട്, മാണിക്കൽ, നെടുമങ്ങാട് നഗരസഭ എന്നിവിടങ്ങളിലെല്ലാം എൽ.ഡി.എഫിന് വോട്ടുനിലയിൽ വലിയ മുന്നേറ്റമാണ്. നബീസാ ഉമ്മാളിനുശേഷം മണ്ഡലം തിരിച്ചുപിടിച്ചത് പാലോട് രവി മാത്രമാണ്. അഞ്ചുവർഷക്കാലമായി മണ്ഡലത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസനപ്രവർത്തനങ്ങൾ അക്കമിട്ടും അടയാളപ്പെടുത്തിയുമാണ് ജി.ആർ. അനിൽ ഇത്തവണ വോട്ടർമാരെ നേരിട്ടത്. നെടുമങ്ങാടിന് ആദ്യമായി കിട്ടിയ മന്ത്രിയാണ് ജി.ആർ. അനിൽ. നേരത്തേ ഡെപ്യൂട്ടി സ്പീക്കറായി പാലോട് രവി ഉണ്ടായിരുന്നപ്പോഴും നിരവധി വികസനപ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടപ്പാക്കിയിരുന്നു. മാറിവന്ന സമവാക്യങ്ങൾ രാഷ്ട്രീയത്തെ പരിഗണിച്ചപ്പോൾ മീനാങ്കൽ കുമാറും യുവരാജ് ഗോകുലമാണ് ജി.ആർ. അനിലിനെ നേരിടാൻ എത്തിയത്. ഇതിൽ യുവരാജ് ഗോകുൽ മണ്ഡലത്തിലെ ഏറ്റവും വലിയ വോട്ടുനേടിയാണ് ശ്രദ്ധേയമാകുന്നത്. നെടുമങ്ങാട് കരുപ്പൂര് സ്വദേശി കൂടിയായിരുന്ന വി.വി.രാജേഷ് പിടിച്ചിരുന്ന 37000 വോട്ടും മറികടന്നു എന്നത് ഏറ്റവും ശ്രദ്ധേയമാണ്. എല്ലാപേരും ഏറെ പ്രതീക്ഷയോടെ നോക്കിയിരുന്ന യു.ഡി.എഫ്. സ്ഥാനാർഥി മീനാങ്കൽ കുമാർ 47623 വോട്ട് നേടിയെന്നതും ശ്രദ്ധേയമാണ്. 979 വോട്ടുനേടി നോട്ടയും നെടുമങ്ങാട് മണ്ഡലത്തിലുണ്ട്.

തരംഗത്തിലും തകരാതെ നെടുമങ്ങാട്ടെ ചുവപ്പുകോട്ട
M
MathrubhumiSource Link
about 2 hours ago