ചങ്ങനാശ്ശേരി : എ.സി. റോഡിനുസമീപം കൊച്ചു തൊള്ളായിരം പാടശേഖരത്തിന് സമീപമുള്ള തരിശുപാടത്തെ തീപ്പിടിത്തം കർഷകർക്ക് മുന്നിൽ ചോദ്യചിഹ്നമായി. കൃഷിഭൂമി നന്നാക്കാനായി തീയിടാറുണ്ട്. എന്നാൽ ഇവിടെ തീയിട്ടത് ആരെന്നാണ് കർഷകരുടെ ചോദ്യം. കടുത്ത വേനലിൽ വലിയ കാറ്റുള്ള സമയത്ത് പാടത്ത് കർഷകർ തീയിടാറില്ല. ഇത്തരം സമയങ്ങളിൽ തീ നിയന്ത്രിക്കുന്നതിന് വലിയ ബുദ്ധിമുട്ടാണ്. പിന്നെങ്ങനെ ഏക്കറുകണക്കിന് വരുന്ന പാടത്ത് തീപടർന്നു. ഇതാണ് പാടശേഖരസമിതിയെ കുഴയ്ക്കുന്നത്. പാടത്ത് കൊയ്ത്ത് കഴിഞ്ഞ് കിടന്നിരുന്ന വൈക്കോലിനാണ് തീപിടിച്ചത്. To advertise here, വേനൽ കടുത്തതോടെ ചങ്ങനാശ്ശേരി പൂവംകടത്തു ഭാഗത്തെ കൊച്ചുതൊള്ളായിരം പാടശേഖരത്തിന് സമീപത്തെ കാവാലിക്കരിപ്പാടത്തിന്റെ ഏകദേശം 500 ഏക്കറോളം വരുന്ന തരിശുപാടത്താണ് തീപിടിച്ചത്. മൂന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേന തീ അണച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പാടശേഖരത്തിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ചങ്ങനാശ്ശേരിയിൽ നിന്നെത്തിയ നാല് യൂണിറ്റ് അഗ്നിരക്ഷാസേനാംഗങ്ങൾ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കനത്ത കാറ്റും പുകയും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. തീ സമീപത്തെ വീടുകളിലേക്ക് പടരാൻ തുടങ്ങിയതോടെ ജാഗ്രതാ നിർദേശം നൽകി ആളുകളെ വീടുകളിൽനിന്ന് മാറ്റി. പുക ഉയർന്നതോടെ എ.സി. റോഡിലെ ഗതാഗതവും തടസ്സപ്പെട്ടു. തിരുവല്ല, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ ഫയർ യൂണിറ്റുകളെത്തിയാണ് തീയണച്ചത്. Published: 23 Apr 2026, 02:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തരിശുപാടത്ത് തീപ്പിടിത്തം: എങ്ങനെയെന്ന ചോദ്യവുമായി കർഷകർ
M
MathrubhumiSource Link
17 days ago