കാഞ്ഞങ്ങാട് : നെല്ലിക്കാട്ട് കൊയാടംവീട് തറവാട്ടുകാരുടെ ഒരുമയിൽ കുളം പുനർജനിച്ചു. നെല്ലിക്കാട്ടെ തറവാട്ട് വളപ്പിലെ 100 വർഷമെങ്കിലും പഴക്കമുള്ള ഈ കുളം നാശോന്മുഖമായിക്കൊണ്ടിരിക്കുമ്പോഴാണ് തറവാട്ടുകാർ സംരക്ഷണത്തിനായി കൈകോർത്തത്. To advertise here, കുളത്തിന്റെ ചുറ്റിലും പടികൾ കെട്ടിയുയർത്തി ആകർഷകമാക്കി. തറവാട്ട് സംഗമത്തിൽ തറവാട്ടുകാരണവർ കെ.വി.കുഞ്ഞമ്പു പൊതുവാൾ കുളം സമർപ്പിച്ചു. തറവാട് പ്രസിഡന്റ് കെ.വി.ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. കെ.വി.മധുസൂദനൻ, കെ.വി.ഗിരീഷ് എന്നിവർ സംസാരിച്ചു. Published: 21 Apr 2026, 01:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
