തല മാറിയിട്ടും തലവര മാറാതെ ബ്ലാസ്റ്റേഴ്സ്! ഏഴിൽ ആറിലും തോറ്റു

തല മാറിയിട്ടും തലവര മാറാതെ ബ്ലാസ്റ്റേഴ്സ്! ഏഴിൽ ആറിലും തോറ്റു

M
MathrubhumiSource Link
ഹൈദരാബാദ്: പുതിയ കോച്ചെത്തിയിട്ടും ബ്ലാസ്‌റ്റേഴ്‌സിന്റെ കഷ്ടകാലം തീരുന്നില്ല. ഐഎസ്എല്ലിൽ ഞായറാഴ്ച സ്‌പോർട്ടിങ് ഡൽഹിക്കെതിരേയും കേരള ബ്ലാസ്‌റ്റേഴ്‌സ് തോറ്റു. എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽവി. ടൂർണമെന്റിലെ ടീമിന്റെ ആറാം തോൽവിയാണിത്. To advertise here, ആദ്യപകുതിയിലും രണ്ടാം പകുതിയിലും ഓരോ ഗോൾ വീതം നേടിയാണ് ഡൽഹി വിജയമുറപ്പിച്ചത്. ആദ്യ പകുതിയിലെ 36-ാം മിനിറ്റിൽ മുഹമ്മദ് അയ്മനാണ് ലക്ഷ്യം കണ്ടത്. ഗോൾ വഴങ്ങിയതോടെ തിരിച്ചടിക്കാൻ മുന്നേറ്റം ശക്തമാക്കിയെങ്കിലും ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. ആദ്യ പകുതി 1-0 ന് അവസാനിച്ചു. രണ്ടാം പകുതിയിലും സമാനമായിരുന്നു സ്ഥിതി. മത്സരത്തിന്റെ അവസാനഘട്ടത്തിലാണ് ഡൽഹി രണ്ടാം ഗോളും ജയവും സ്വന്തമാക്കുന്നത്. ഇഞ്ചുറി ടൈമിൽ മതിജ ബാബോവിക്കാണ് വലകുലുക്കിയത്. അതോടെ കാറ്റാലയ്ക്ക് പകരമെത്തിയ വെസ്റ്റ്‌വുഡിന്റെ തുടക്കം തോൽവിയോടെയായി. ഐഎസ്എല്ലിലെ തുടർ തോൽവികളുടെ പശ്ചാത്തലത്തിലാണ് ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനത്തുനിന്ന് ഡേവിഡ് കാറ്റാലയെ നീക്കുന്നത്. കാറ്റാലയ്ക്ക് കീഴിൽ ടൂർണമെന്റിൽ ഒരു ജയം പോലും ടീമിന് സ്വന്തമാക്കാനായിരുന്നില്ല. മിഖായൽ സ്റ്റാറേയ്ക്കു പകരക്കാരനായി കഴിഞ്ഞവർഷം മാർച്ചിലാണ് കാറ്റാല ബ്ലാസ്റ്റേഴ്സ് കോച്ചായെത്തിയത്. ഐഎസ്എല്ലിൽ ദയനീയമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം. ആദ്യ ഏഴുകളിൽ ആറിലും തോറ്റു. ഒരു മത്സരം സമനിലയിൽ കലാശിച്ചു. ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാൻ ടീമിനായിട്ടില്ല. ഒരു പോയന്റുമായി 13-ാം സ്ഥാനത്താണ് ടീമുള്ളത്. കഴിഞ്ഞ ദിവസം കൊച്ചിയിൽനടന്ന ഹോം മത്സരത്തിൽ പഞ്ചാബ് എഫ്.സി.യുടെ മുന്നിൽ 3-1നാണ് ബ്ലാസ്റ്റേഴ്‌സ് തകർന്നടിഞ്ഞത്. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇനിവരുന്ന ഹോം മാച്ചുകൾ ബഹിഷ്‌കരിക്കുമെന്ന് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട പ്രഖ്യാപിച്ചിട്ടുണ്ട്. ടീമിന്റെ മോശം പ്രകടനവും മാനേജ്‌മെന്റിന്റെ നയങ്ങളിലെ പ്രതിഷേധവുമാണ് തീരുമാനത്തിന് പിന്നിൽ. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും ശക്തമായ ആരാധകക്കൂട്ടായ്മയാണ് മഞ്ഞപ്പട. Content Highlights: Kerala Blasters recorded their 6th defeat in the 2026 ISL season., Sporting Delhi secured a 2-0 victory with goals from Mohammed Aiman and Matija Babovic., The loss highlights ongoing performance struggles despite a change in coaching staff., The match concluded with a late injury-time goal sealing the defeat for the Blasters. Published: 05 Apr 2026, 07:26 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തല മാറിയിട്ടും തലവര മാറാതെ ബ്ലാസ്റ്റേഴ്സ്! ഏഴിൽ ആറിലും തോറ്… | Boolokam