ടെക്‌നോളജി ഡെസ്‌ക് Last Updated: 27 March 2026, 05:31 PM IST മനുഷ്യന്റെ ബുദ്ധിശക്തിയെ മറികടക്കുന്നതും, മനുഷ്യരെപ്പോലെ ഭൗതിക ലോകത്തോട് പ്രതികരിക്കുകയും ചെയ്യാന്‍ കഴിയുന്നതുമായ നിര്‍മിതബുദ്ധി (എഐ)യുടെ തലമാണ് സൂപ്പര്‍ ഇന്റലിജന്‍സ്. പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്. സൂപ്പർ ഇന്റലിജൻസിലേക്കുള്ള നിർണായക ചുവടുവെപ്പുമായി മെറ്റ. മനുഷ്യന്റെ ബുദ്ധിശക്തിയെ മറികടക്കുന്നതും മനുഷ്യരെപ്പോലെ ഭൗതികലോകത്തോട് പ്രതികരിക്കുകയും ചെയ്യാൻ കഴിയുന്നതുമായ നിർമിതബുദ്ധി (എഐ)യുടെ തലമാണ് സൂപ്പർ ഇന്റലിജൻസ്. മനുഷ്യന്റെ അവസാനത്തെ കണ്ടുപിടിത്തമായിരിക്കും ഇതെന്ന് വിലയിരുത്തുന്നവരുണ്ട്. ഇതിലേക്കാണ് മെറ്റ അടുക്കുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. To advertise here, ഏത് ദൃശ്യത്തോടും ശബ്ദത്തോടും മനുഷ്യന്റെ തലച്ചോറ് എങ്ങനെ പ്രതികരിക്കുന്നു എന്ന് പ്രവചിക്കാൻ കഴിയുംവിധം രൂപകൽപ്പന ചെയ്ത ഫൗണ്ടേഷൻ മോഡലായ TRIBE v2 (Trimodal Brain Encoder) മെറ്റ പുറത്തിറക്കി. ദൃശ്യം, ശബ്ദം, ഭാഷ എന്നിവയോട് തലച്ചോറ് എങ്ങനെ പ്രതികരിക്കും എന്ന് ഇത് പ്രവചിക്കും. ന്യൂറോസയന്റിസ്റ്റുകൾക്ക് പരീക്ഷണങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്താൻ ഇത് സഹായിക്കുമെന്ന് മെറ്റാ പറയുന്നു. സൂപ്പർ ഇന്റലിജൻസിലേക്ക് കമ്പനിയെ ഇത് കൂടുതൽ അടുപ്പിക്കും. ഓരോ സാഹചര്യത്തിലും തലച്ചോറ് എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസിലാക്കാൻ ശാസ്ത്രജ്ഞർക്ക് ഓരോ പരീക്ഷണത്തിലും പുതിയ ബ്രെയിൻ റെക്കോർഡിങ്ങുകൾ ആവശ്യമാണ്. ഇത് ഗവേഷണത്തെ മന്ദഗതിയിലാക്കുകയും ചെലവേറിയതാക്കുന്നതുമാണ്. ഈ വെല്ലുവിളിയെ നേരിടാൻ ലക്ഷ്യമിടുന്നതാണ് TRIBE v2. ഈ ഫൗണ്ടേഷൻ മോഡൽ ദൃശ്യം, ശബ്ദം, ഭാഷ എന്നിവയോടുള്ള തലച്ചോറിന്റെ പ്രതികരണങ്ങളുടെ ഡിജിറ്റൽ കണ്ണാടിയായി പ്രവർത്തിക്കും. മാസങ്ങളോളം നീണ്ടുനിൽക്കുന്ന ലബോറട്ടറി ജോലികൾ സെക്കൻഡുകൾ കൊണ്ട് സാധ്യമാക്കുമെന്നും മെറ്റ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. ഈ മോഡൽ ന്യൂറോസയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആരോഗ്യ സംരക്ഷണം എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളിലെ ഗവേഷണങ്ങൾ വേഗത്തിലാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും കമ്പനി അവകാശപ്പെടുന്നു. Content Highlights: TRIBE v2 acts as a digital mirror for human brain responses to sensory stimuli., Reduces months of lab research to seconds of computation., Improves fMRI data accuracy by filtering noise through predictive modeling., Open-source release to foster innovation in neuroscience and healthcare. Published: 27 Mar 2026, 05:31 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തലച്ചോറിന്റെ പ്രതികരണം പ്രവചിക്കും, മെറ്റയുടെ TRIBE v2; സൂപ്പർ ഇന്റലിജൻസിലേക്കുള്ള ചുവടുവെപ്പ്
M
MathrubhumiSource Link
about 1 month ago