വിതുര : മലയോരമേഖലയിൽ വീണ്ടും കാട്ടാനശല്യം. മണലി തലത്തൂതക്കാവ് ഗവ. ട്രൈബൽ എൽ.പി.എസിന്റെ മതിൽ ആനക്കൂട്ടം കുത്തിമറിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സ്കൂൾ പരിസരത്ത് ആനയിറങ്ങിയത്. വനത്തിനോടുചേർന്നുള്ള സ്കൂളിലേക്ക് കയറാനുള്ള ശ്രമത്തിനിടെ മതിൽ തകർക്കുകയായിരുന്നു. മുൻപ് സ്ഥിരമായി സ്കൂൾ വളപ്പിൽ ആനക്കൂട്ടമിറങ്ങിയിരുന്നു. ചുറ്റുമതിൽ നിർമിച്ചശേഷമാണ് ഇതിന് അൽപം ശമനമായത്. കഴിഞ്ഞ ജൂണിലും സ്കൂളിന്റെ ചുറ്റുമതിൽ ആനക്കൂട്ടം തകർത്തിരുന്നു. കഴിഞ്ഞവർഷം കല്ലാർ ഗവ. എൽ.പി. സ്കൂളിന്റെ മതിലും കാട്ടാന തകർത്തിരുന്നു. To advertise here, Published: 26 Mar 2026, 01:49 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തലത്തൂതക്കാവ് സ്കൂളിന്റെ മതിൽ വീണ്ടും കാട്ടാന തകർത്തു
M
MathrubhumiSource Link
about 2 months ago