തലയിൽ ചാക്കിട്ട് സിസിടിവി തിരിച്ചു, ഗ്യാസ് കുറ്റിയുമായി കള്ളൻ പോയി; ഊൺ ഉണ്ടാക്കാനാകാതെ ഹോട്ടലുടമ

തലയിൽ ചാക്കിട്ട് സിസിടിവി തിരിച്ചു, ഗ്യാസ് കുറ്റിയുമായി കള്ളൻ പോയി; ഊൺ ഉണ്ടാക്കാനാകാതെ ഹോട്ടലുടമ

M
MathrubhumiSource Link
തിരുവനന്തപുരം: രൂക്ഷമായ പാചകവാതക ക്ഷാമത്തിനിടെ ഗ്യാസ് സിലിൻഡർ മോഷണവും. ചാലയിലെ ഹോട്ടലിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് പാചകവാതക സിലിൻഡർ മോഷണം പോയത്. നിറ കുറ്റി കള്ളൻ കൊണ്ടുപോയതോടെ ഹോട്ടൽ അടച്ചിടേണ്ട അവസ്ഥയിലായി. To advertise here, ചാലയിലെ വി.എസ്. ഹോട്ടലിൽ നിന്നാണ് പുലർച്ചെ രണ്ടരയോടെ ഒരാൾ ഗ്യാസ് സിലിൻഡർ മോഷ്ടിച്ചു കടന്നത്. തലയിൽ ചാക്കിട്ടുമറച്ച ഒരാൾ സിലിൻഡർ മോഷ്ടിച്ചു കടത്തുന്ന സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തു വന്നു. സംഭവത്തിൽ ഫോർട്ട് പോലീസ് കേസെടുത്തു. പുലർച്ചെ ഹോട്ടൽ തുറക്കാനായി എത്തിയപ്പോഴാണ് ഉടമ അർച്ചന ഗ്യാസ് മോഷണംപോയ വിവരം അറിഞ്ഞത്. പകുതിയോളം ഉപയോഗിച്ച രണ്ടു സിലിൻഡറുകളും ഇവിടെ ഉണ്ടായിരുന്നെങ്കിലും അത് എടുക്കാതെ നിറകുറ്റി മോഷ്ടിക്കുകയായിരുന്നു. മെയിൻ സ്വിച്ചിന്റെ ഫ്യൂസ് ഊരിമാറ്റി വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷമായിരുന്നു മോഷണം. ഹോട്ടലിന്റെ ഇടതുഭാഗത്തെ ഇരുമ്പു ഷീറ്റ് ഉപയോഗിച്ച് മറച്ച ഭാഗത്താണ് അടുക്കള. ടോർച്ച് അടിച്ചുനോക്കി സിലിൻഡർ കണ്ടെത്തുകയായിരുന്നു. സി.സി.ടി.വി. ക്യാമറ കണ്ടതോടെ തലയിൽ ചാക്കിട്ട് മറച്ചു. കൂടാതെ ക്യാമറയുടെ ദിശ തിരിച്ചുവെയ്ക്കുകയും ചെയ്തു. ഇതിനു ശേഷമാണ് സിലിൻഡറുമായി കടന്നത്. ഉച്ചയൂണിന് ഉൾപ്പെടെ എല്ലാ സാധനങ്ങളും വാങ്ങി എത്തിയപ്പോഴാണ് സിലിൻഡർ നഷ്ടമായ വിവരം ഉടമ അറിയുന്നത്. തുടർന്ന് ബിരിയാണി മാത്രം പാചകം ചെയ്യേണ്ടിവന്നു. കള്ളനെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. Content Highlights: A full cooking gas cylinder was stolen from VS Hotel in Chala., CCTV footage captures the suspect masking his identity with a sack., The thief tampered with the electricity supply before the theft., Fort Police have registered a case and identified the suspect., The theft caused significant operational disruption to the hotel business. Published: 14 Mar 2026, 07:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തലയിൽ ചാക്കിട്ട് സിസിടിവി തിരിച്ചു, ഗ്യാസ് കുറ്റിയുമായി കള്… | Boolokam