വേനൽച്ചൂട്; കുടിവെള്ളക്ഷാമം രൂക്ഷം To advertise here, ബാലരാമപുരം : കനത്ത വേനൽക്കാലത്ത് തലയൽ തോടിൽ വെള്ളമുണ്ടെങ്കിലും ഏലായിലെ കർഷകർക്ക് പ്രയോജനപ്പെടുന്നില്ലെന്ന് പരാതി. കാടുമൂടി വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് കിടക്കുന്ന തലയൽ തോട്ടിലൂടെ ഏലാപ്രദേശത്തേക്ക് വെള്ളമെത്താതായിട്ട് വർഷങ്ങളായി. തോട് നവീകരിക്കണമെന്ന് പലതവണ പഞ്ചായത്ത് അധികൃതരോട് കർഷകർ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. വേനൽ കടുത്തതോടെ കൃഷിയിടങ്ങൾ പലതും കരിഞ്ഞുണങ്ങി. ഹെക്ടർ കണക്കിന് പ്രദേശത്ത് വാഴയും മരിച്ചീനിയും പച്ചക്കറികളുമൊക്കെ കൃഷിചെയ്യുന്ന പ്രദേശമാണ് തലയൽ ഏലാ. പലരും പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം പലപ്പോഴുമുണ്ടാകുന്ന നഷ്ടം നികത്താൻ കഴിയുന്നില്ലെന്നും കൃഷിപ്പണി ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്നും കർഷകർ പറയുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോട് നവീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. എന്നാൽ വർഷത്തിലൊരിക്കൽ മാത്രമേ തൊഴിലുറപ്പ് പണിയിൽപ്പെടുത്തി നവീകരിക്കാനാകൂയെന്നാണ് മറുപടി. പണി ചെയ്തിട്ട് ഒരു വർഷമായില്ലെന്നാണ് പഞ്ചായത്ത് അധികൃതർ വിശദീകരിക്കുന്നത്. വിശാലമായ തലയൽ തോട്ടിൽ പലപ്പോഴായി കാട് വെട്ടിത്തെളിച്ചുള്ള നവീകരണം നടത്താതെ പൊളിഞ്ഞു കിടക്കുന്ന പ്രദേശങ്ങളിൽ പാർശ്വഭിത്തി നിർമിക്കുകയും കോൺക്രീറ്റ് ചെയ്ത് തോട് സംരക്ഷിക്കണമെന്നും പ്രളയകാലത്ത് തകർന്ന തോട് ബണ്ടിന്റെ പുനർനിർമാണം ജലസേചനവകുപ്പ് നടത്തുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ നടപ്പാക്കാനായിട്ടില്ലെന്നും എത്രയുംവേഗം പരിഹാരം കണ്ടെത്താനാണ് അധികൃതർ ശ്രമിക്കേണ്ടതെന്നുമാണ് കർഷകരുടെ ആവശ്യം. Published: 17 Apr 2026, 02:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
