തലവര നന്നെങ്കിൽ അപ്പുറം കടക്കാം

തലവര നന്നെങ്കിൽ അപ്പുറം കടക്കാം

M
MathrubhumiSource Link
കുറവിലങ്ങാട് : കാൽനടയാത്രികർക്ക് റോഡ് മുറിച്ച് കടക്കാൻ ആശ്രയമായ സീബ്രാലൈനുകൾ എം.സി. റോഡിൽ തിരക്കേറിയ ഇടങ്ങളിൽപോലും മാഞ്ഞു. അല്പം മിച്ചംനിൽക്കുന്ന വരകളിലൂടെ റോഡ് കുറുകെ കടക്കണമെങ്കിലും വാഹനമോടിക്കുന്നവരുടെ കരുണ കാത്തുനിൽക്കേണ്ട സ്ഥിതി. To advertise here, എം.സി.റോഡിൽ കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപമുള്ള സീബ്രാലൈൻ മാഞ്ഞു. സ്കൂൾകുട്ടികൾക്കും പ്രായമായവർക്കും റോഡ് മുറിച്ചുകടക്കാൻ പ്രയാസമാണിവിടെ. സ്കൂളിനും കോളേജിനും പള്ളിക്കവലയിലും മിനി ബസ് ടെർമിനലിന് മുൻപിലും എല്ലാമുള്ള സീബ്രാ ലൈനുകൾ മാഞ്ഞുതുടങ്ങി. പാഞ്ഞുവരുന്ന വാഹനങ്ങൾക്ക് മുന്നിലൂടെ ചാടിയും ഓടിയുമൊക്കെയാണ് പലപ്പോഴും യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത്. സീബ്രാലൈനുകൾക്ക് മുൻപിൽ റോഡ് കുറുകെ കടക്കാൻ കാൽനടക്കാർ തുനിഞ്ഞാൽ വാഹനങ്ങൾ നിർത്തിക്കൊടുക്കുക എന്നത്‌ റോഡ് മര്യാദയുടെ ഭാഗമാണ്. ഇതു പാലിക്കാൻ ഡ്രൈവർമാരിൽ പലരും തയ്യാറാകുന്നില്ല. കുറവിലങ്ങാട് പഞ്ചായത്ത് ബസ്‌സ്റ്റാൻഡിൽ രാവിലെയും വൈകിട്ടും പോലീസുണ്ടാകാറുണ്ട്. അല്ലാത്തസമയത്ത് ജനങ്ങൾക്ക്‌ ഗതികേടുതന്നെ. Published: 16 Mar 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തലവര നന്നെങ്കിൽ അപ്പുറം കടക്കാം — Mathrubhumi | Boolokam | Boolokam