കുന്നിക്കോട് : തലവൂർ തൃക്കൊന്നമർകോട് ദേവസ്വത്തിന്റെ ദേവിവിലാസം ഇംഗ്ലീഷ് മീഡിയം എൽ.പി. സ്കൂളിന്റെ വാർഷികവും രക്ഷാകർതൃസമ്മേളനവും നടത്തി. ദേവസ്വം പ്രസിഡന്റ് ബി. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. മാനേജർ ആർ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ദേവനാരായണൻ മുഖ്യാതിഥിയായി. വാർഡ് അംഗം സി. മോഹൻകുമാർ സമ്മാനദാനം നിർവഹിച്ചു. ദേവസ്വം ഭാരവാഹികളായ എസ്. സുരേഷ്‌കുമാർ, പി. അജികുമാർ, എൽ. സന്തോഷ്‌കുമാർ, പ്രഥമാധ്യാപിക എം.എ. അനിത, പി.ടി.എ. പ്രസിഡന്റ് കെ. സജീവൻപിള്ള എന്നിവർ സംസാരിച്ചു. To advertise here, Published: 30 Mar 2026, 01:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തലവൂർ ദേവിവിലാസം എൽ.പി.എസ്. വാർഷികാഘോഷം
M
MathrubhumiSource Link
about 1 month ago