തലേന്ന് എൽഡിഎഫ് സ്ഥാനാർഥിക്കൊപ്പം, പിറ്റേന്ന് ബിജെപിയിൽ; ‌വർക്കലയിലെ വിസ്മയത്തിൽ സിപിഎമ്മിന് ഷോക്ക്

തലേന്ന് എൽഡിഎഫ് സ്ഥാനാർഥിക്കൊപ്പം, പിറ്റേന്ന് ബിജെപിയിൽ; ‌വർക്കലയിലെ വിസ്മയത്തിൽ സിപിഎമ്മിന് ഷോക്ക്

M
MathrubhumiSource Link
വർക്കല: വർക്കലയിൽ നിയമസഭാ മണ്ഡലത്തിൽ 10 വർഷത്തെ ഇടവേളയ്ക്കുശേഷം ബി.ജെ.പി. സ്ഥാനാർഥി മത്സരിക്കും. എൻ.ഡി.എ.യിൽ കഴിഞ്ഞ രണ്ടുതവണയായി ബി.ഡി.ജെ.എസ്. ആയിരുന്നു മത്സരിച്ചുവന്നത്. ഇത്തവണയും അവർക്കാണ് സീറ്റ് നൽകിയത്. അഡ്വ. ശ്രീനിവാസൻ വേണുഗോപാലിനെ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നു. To advertise here, എന്നാൽ അവസാനനിമിഷം ബി.ഡി.ജെ.എസിൽനിന്ന്‌ സീറ്റ് ഏറ്റെടുത്താണ് ബി.ജെ.പി. സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഇതോടെ ബി.ജെ.പി. ക്യാമ്പ് ഉണരുകയും ശക്തമായ മത്സരത്തിന് തയ്യാറെടുപ്പ് തുടങ്ങുകയും ചെയ്തു. സി.പി.എം. ഏരിയാ കമ്മിറ്റിയംഗത്തെ അടർത്തിയെടുത്ത് സ്ഥാനാർഥിയാക്കിയാണ് ബി.ജെ.പി. പോരാട്ടം കടുപ്പിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പിലും ബി.ജെ.പി.യുടെ സ്വാധീനം വർധിച്ചുവരുന്ന വർക്കലയിൽ ഇത്തവണ സ്വന്തം സ്ഥാനാർഥി വരുമെന്നാണ് അവർ പ്രതീക്ഷിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വർക്കലയിൽ ബി.ജെ.പി. രണ്ടാംസ്ഥാനത്തെത്തിയിരുന്നു. വർക്കല നഗരസഭാ തിരഞ്ഞെടുപ്പിലും രണ്ടാംസ്ഥാനത്തെത്തി. പഞ്ചായത്തുകളിലും നേട്ടമുണ്ടാക്കി. കൂടാതെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസിന്റെ വോട്ട് കുറയുകയും ചെയ്തു. ഇതെല്ലാം ബി.ജെ.പി. മത്സരിക്കണമെന്ന ആവശ്യം ശക്തമാക്കി. ബി.ജെ.പി.യുടെ പ്രമുഖ നേതാക്കൾ മത്സരിക്കുമെന്ന് പ്രചാരണവുമുണ്ടായി. മതിലുകൾ ബുക്ക് ചെയ്യുകയും ചിഹ്നം വരയ്ക്കുകയും ചെയ്തു. എന്നാൽ വീണ്ടും ബി.ഡി.ജെ.എസിന് സീറ്റ് നൽകിയതോടെ ബി.ജെ.പി. ക്യാമ്പിൽ നിരാശയായി. സാമൂഹികമാധ്യമങ്ങളിൽ പാർട്ടിയുടെയും അനുഭാവികളുടെയും ഗ്രൂപ്പിൽ ചർച്ചയാകുകയും പ്രതിഷേധം ഉയരുകയും ചെയ്തു. വോട്ട് യു.ഡി.എഫ്. സ്ഥാനാർഥിക്ക് മറിച്ചുനൽകണമെന്ന ശബ്ദസന്ദേശങ്ങളും പ്രചരിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറിയായിരുന്ന ജോയിയുടെ തട്ടകത്തിൽ സ്വന്തം സ്ഥാനാർഥിയെ നിർത്തി പോരാടണമെന്ന ആഗ്രഹത്തിനും തിരിച്ചടിയായിരുന്നു. ഇതെല്ലാം തിരിച്ചറിഞ്ഞാണ് മുന്നണിനേതൃത്വം ഇടപെട്ടത്. ഞായറാഴ്ച സ്മിതാ സുന്ദരേശന് പാർട്ടി അംഗത്വം നൽകുകയും സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു. ഇതോടെ എൻ.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സജീവമാകുകയും പ്രവർത്തകർ സന്തോഷം പങ്കിടുകയും ചെയ്തു. രാത്രി വർക്കലയിലെത്തിയ സ്മിതാ സുന്ദരേശന് ബി.ജെ.പി. പ്രവർത്തകർ സ്വീകരണം നൽകി. തിങ്കളാഴ്ച അവർ നാമനിർദേശപത്രിക സമർപ്പിക്കും. സി.പി.എമ്മിന് ഷോക്ക് വർക്കല: നാമനിർദേശപത്രിക സമർപ്പിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കേ സി.പി.എം. ഏരിയാ കമ്മിറ്റിയംഗത്തെ സ്ഥാനാർഥിയാക്കി വർക്കലയിൽ ബി.ജെ.പി.യുടെ രാഷ്ട്രീയ അട്ടിമറി. ബി.ഡി.ജെ.എസിന് നൽകിയ സീറ്റ് ഏറ്റെടുത്താണ് ബി.ജെ.പി. അപ്രതീക്ഷിത നീക്കം നടത്തിയത്. വർക്കല നിയമസഭാ മണ്ഡലത്തിൽ 10 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ബി.ജെ.പി. സ്ഥാനാർഥി മത്സരിക്കുന്നത് അവസാന നിമിഷത്തെ ട്വിസ്റ്റ് സി.പി.എമ്മിന് ഞെട്ടലും ബി.ജെ.പി.ക്ക് പുത്തനുണർവുമായി. ബി.ജെ.പി. സ്ഥാനാർഥി കളത്തിലിറങ്ങുമെന്ന് ഉറപ്പായതോടെ വർക്കലയിലെ മത്സരത്തിന് വരുംദിവസങ്ങളിൽ വേനലിനേക്കാൾ ചൂടേറുമെന്ന് ഉറപ്പായി. വർക്കല ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിലെ അംഗവുമായ സ്മിതാ സുന്ദരേശനെയാണ് സി.പി.എമ്മിൽനിന്നു ബി.ജെ.പി. സ്വന്തം പാളയത്തിലെത്തിച്ചത്. സി.പി.എമ്മിന്റെ ജില്ലയിലെ മുതിർന്ന നേതാവും മുൻ വർക്കല ഏരിയാ സെക്രട്ടറിയുമായ എസ്. സുന്ദരേശന്റെ മകളാണ് സ്മിതാ സുന്ദരേശൻ. ശനിയാഴ്ച എൽ.ഡി.എഫ്. സ്ഥാനാർഥി വി. ജോയി നാമനിർദേശപത്രിക നൽകാൻ വർക്കല താലൂക്ക് ഓഫീസിൽ എത്തിയപ്പോൾ എസ്. സുന്ദരേശനും സ്മിതാ സുന്ദരേശനും ഒപ്പമുണ്ടായിരുന്നു. തൊട്ടടുത്തദിവസം സ്മിത എതിർ പാളയത്തിലെത്തിയതാണ് സി.പി.എമ്മിനു നാണക്കേടായത്. വർക്കല ബ്ലോക്ക് പഞ്ചായത്തിൽ നിലവിൽ ഒറ്റൂർ ഡിവിഷനെയാണ് സ്മിത പ്രതിനിധാനം ചെയ്യുന്നത്. തുടർച്ചയായി മൂന്നാംതവണയാണ് ബ്ലോക്ക് പഞ്ചായത്തംഗമാകുന്നത്. 2015-ൽ ബ്ലോക്ക് വൈസ് പ്രസിഡന്റും 2020-ൽ പ്രസിഡന്റുമായിരുന്നു. ഇത്തവണ വിജയിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചില്ല. സ്ഥിരംസമിതി അധ്യക്ഷസ്ഥാനവും ലഭിച്ചില്ല. ഇതെല്ലാം പാർട്ടി അവഗണിക്കുകയാണെന്ന തോന്നൽ ഉണ്ടാക്കിയിരുന്നു. ആദ്യം മുതലേ അഭ്യൂഹങ്ങൾ പാർട്ടിനേതൃത്വവുമായുള്ള ഭിന്നതകളും ബി.ജെ.പി.യുമായി അടുക്കുന്നതിനു കാരണമായി. കുറച്ചുനാളായി ബി.ജെ.പി. നേതൃത്വവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നുവരുകയായിരുന്നു. വർക്കലയിലെ സി.പി.എം. നേതാവ് ബി.ജെ.പി.യിൽ എത്തുമെന്ന അഭ്യൂഹം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾമുതലുണ്ടായിരുന്നു. ബി.ഡി.ജെ.എസ്. മത്സരിച്ചാൽ വലിയ പരാജയമുണ്ടാകുമെന്ന വിലയിരുത്തലും ബി.ജെ.പി. സ്ഥാനാർഥിയായി സ്മിത എത്തുന്നതിനു കാരണമായി. സി.പി.എം. ഏരിയാ കമ്മിറ്റിയംഗം, ജനപ്രതിനിധി എന്നീ നിലകളിൽ വർഷങ്ങളായി സ്മിത വർക്കലയിൽ സജീവമാണ്. സ്മിതയുടെ സ്ഥാനാർഥിത്വം സി.പി.എമ്മിന്‌ ദോഷകരമാകുമെന്ന് ബി.ജെ.പി. പ്രതീക്ഷിക്കുന്നു. എൽ.ഡി.എഫിനായി വി. ജോയിയും യു.ഡി.എഫിനായി വർക്കല കഹാറും മത്സരരംഗത്തെത്തിയതോടെ വാശിയേറിയ പോരാട്ടം ഉറപ്പായിരുന്നു. ബി.ഡി.ജെ.എസ്. സ്ഥാനാർഥിയായി പുതുമുഖം എത്തിയതോടെ ബി.ജെ.പി. വോട്ടുകൾ ആർക്ക് ലഭിക്കുമെന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളിലടക്കം സജീവ ചർച്ചകൾ തുടരുകയായിരുന്നു. ഇതിനിടെയാണ് മുന്നണിമാറ്റവും ബി.ജെ.പി. സ്ഥാനാർഥിയുടെ കടന്നുവരവും .

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തലേന്ന് എൽഡിഎഫ് സ്ഥാനാർഥിക്കൊപ്പം, പിറ്റേന്ന് ബിജെപിയിൽ; ‌വ… | Boolokam