തല്ലാണി വയനാട്ടുകുലവൻ തെയ്യംകെട്ടിന് കൂവം അളന്നു

തല്ലാണി വയനാട്ടുകുലവൻ തെയ്യംകെട്ടിന് കൂവം അളന്നു

M
MathrubhumiSource Link
പാലക്കുന്ന് : ചിറമ്മൽ പ്രാദേശികസമിതിയിൽപ്പെടുന്ന മലാംകുന്ന് തല്ലാണി തറവാട്ടിൽ 16 മുതൽ 19 വരെ നടക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി കൂവമളന്നു. ആചാരസ്ഥാനികരും ചൂട്ടൊപ്പിക്കാൻ നിയുക്തനായ കാർണവരും മറ്റുള്ളവരും പ്രാർഥിച്ച ശേഷം വിഷ്ണുമൂർത്തിയുടെ വെളിച്ചപ്പാട് അരവിന്ദൻ കാസർകോടും തൊണ്ടച്ചന്റെ വെളിച്ചപ്പാട് ഗംഗാധരൻ നാരമ്പാടിയും അനുബന്ധ ചടങ്ങുകൾ പൂർത്തിയാക്കി. തുടർന്ന് മുക്കുന്നോത്ത് കുട്ട്യൻ കാരണവർ വാല്യക്കാരുടെ സഹായത്തോടെ വിവിധ ആരാധനാലയങ്ങളിലേക്ക് കൂവമളന്നു. (കൂട്ടിയിട്ട നെല്ലിൻ കൂമ്പാരത്തിൽനിന്ന് സമീപപ്രദേശങ്ങളിലെ ആരാധനാലയങ്ങളിലേക്ക്‌ നിശ്ചിത അളവിൽ നെല്ലളന്ന് മാറ്റിവെക്കുന്ന ചടങ്ങാണ് കൂവമളക്കൽ). കുണ്ടംകുഴി പഞ്ചലിംഗേശ്വര, തൃക്കണ്ണാട് ത്രയംബകേശ്വര, കീഴൂർ ധർമശാസ്താ ക്ഷേത്രങ്ങളിലേക്ക് 21 ഇടങ്ങഴി വീതവും കോട്ടപ്പാറ വയനാട്ടുകുലവൻ തറവാടിലേക്ക് 2 പറയും കരിപ്പോടി വിഷ്ണുശാസ്ത, പനയാൽ മഹാലിംഗേശ്വര, ഉദയമംഗലം മഹാവിഷ്ണു, തിരുവക്കോളി പാർഥസാരഥി, അച്ചേരി മഹാവിഷ്ണു, അരവത്ത് സുബ്രഹ്മണ്യസ്വാമി, ബേക്കൽ കോട്ട ആഞ്ജനേയ, പൂച്ചക്കാട് മഹാവിഷ്ണു, മലാകുന്ന് ശാരദാംബ, പാക്കത്തപ്പൻ മഹാദേവ, പാക്കം മഹാവിഷ്ണു, പൊയിനാച്ചി അയ്യപ്പ, ദേവൻപൊടിച്ചപാറ അർധനാരീശ്വര ക്ഷേത്രങ്ങളിലേക്ക് 11 ഇടങ്ങഴി വീതവും രണ്ട് കൈവീതുകൾക്ക് രണ്ടുപറ വീതവും അനുബന്ധ ചടങ്ങുകൾക്കായി ഏഴുപറ വീതവും പച്ചരിയും പുഴുങ്ങലരിയും അളന്നു. പാലക്കുന്ന് ഭഗവതിക്ഷേത്രമടക്കം വിവിധ ആരാധനാലയങ്ങളിൽ ദീപത്തിന് എണ്ണയും നൽകും. കൂവമളന്ന്‌ മാറ്റിവെച്ച നെല്ല് അതത് ഇടങ്ങളിൽ വൈകാതെയെത്തിക്കുമെന്ന് ആഘോഷക്കമ്മിറ്റി ചെയർമാൻ സി.എച്ച്.നാരായണൻ പറഞ്ഞു. To advertise here, Published: 23 Mar 2026, 02:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തല്ലാണി വയനാട്ടുകുലവൻ തെയ്യംകെട്ടിന് കൂവം അളന്നു — Mathrubh… | Boolokam