കാഞ്ഞങ്ങാട് : നട്ടെല്ലിന് ക്ഷതം സംഭവിച്ച് 16 വർഷമായി ചക്രക്കസേരയുടെ സഹായത്തോടെ ജീവിക്കുന്ന കാസർകോട് കരിച്ചേരി കൂട്ടുപ്പുന്നയിലെ രാഗേഷ് നാനോക്കാറിൽ താണ്ടിയത് 1200 കിലോമീറ്റർ. നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലായിരുന്നു സഞ്ചാരം. തിരിച്ചെത്തിയ രാഗേഷിന് ഓൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സ്നേഹാദരം നൽകി. സംഘടനയുടെ ജില്ലാ പ്രസിഡന്റാണ് രാഗേഷ്. കാഞ്ഞങ്ങാട്ട് നടന്ന ചടങ്ങ് സംസ്ഥാന പ്രസിഡന്റ് സി.സി.ഒ. നാസർ ഉദ്ഘാടനംചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് രാമചന്ദ്രൻ നീലേശ്വരം അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സുനിൽ ബങ്കളം, രാമകൃഷ്ണൻ മുല്ലച്ചേരി, മൊയ്തീൻ പൂവടക്ക, ഇബ്രാഹിം, കെ.പി. നിസാർ, ഡോ. ഷനിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. To advertise here, Published: 29 Mar 2026, 04:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തളരാത്ത മനസ്സുമായി1200 കിലോമീറ്റർ താണ്ടിയ രാഗേഷ് കൂട്ടുപ്പുന്നയ്ക്ക് ആദരം
M
MathrubhumiSource Link
about 1 month ago