തളിപ്പറമ്പിലെ അനധികൃത പാർക്കിങ് തടയാൻ തീരുമാനം

തളിപ്പറമ്പിലെ അനധികൃത പാർക്കിങ് തടയാൻ തീരുമാനം

M
MathrubhumiSource Link
തളിപ്പറമ്പ് : നഗരത്തിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്ന അനധികൃത പാർക്കിങ് തടയും. ഇതുമായി ബന്ധപ്പെട്ട്‌ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ടൗണിൽ മെയിൻ റോഡ്, കോർട്ട് റോഡ്, ദേശീയപാത, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം റോഡ്, പൂക്കോത്ത് നട തുടങ്ങിയ റോഡുകളിലെല്ലാം തന്നെ ഒരു നിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. കാൽനടയാത്രപോലും തടസ്സപ്പെടുന്ന രീതിയിൽ വാഹനം നിർത്തിയിടുന്നതിനെതിരേ കർശന നടപടിക്കാണ് നീക്കം. മെയിൻ റോഡിൽ വാഹനങ്ങൾ വൺവെ തെറ്റിച്ച്‌ ഓടുന്നതും പരാതികൾക്കിടയായിട്ടുണ്ട്. To advertise here, കർശനനടപടിയെന്ന് പോലീസ് റോഡിൽ അടയാളപ്പെടുത്തിയ ഭാഗങ്ങളിലല്ലാതെ വാഹനം നിർത്തിയിടുന്നത് തടയുമെന്ന് ഇൻസ്പെക്ടർ അജിത്ത്കുമാർ പറഞ്ഞു. റോഡരികിൽ രാവിലെ വാഹനങ്ങൾ വെച്ച്‌ പോകുന്നതും നിരീക്ഷിക്കുന്നുണ്ട്. ഒട്ടോ സ്റ്റാൻഡിൽ തന്നെ ഓട്ടോകൾ പാർക്ക് ചെയ്യണം. രാത്രിയിൽ ചില ബസുകൾ ബസ്‌സ്റ്റാൻഡിൽ കയറാതെ ദേശീയപാതയിൽ യാത്രക്കാരെ ഇറക്കി പോകുന്നതായും പരാതിയുണ്ടെന്ന് ഇൻസ്പെക്ടർ പറഞ്ഞു. Published: 15 Mar 2026, 04:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തളിപ്പറമ്പിലെ അനധികൃത പാർക്കിങ് തടയാൻ തീരുമാനം — Mathrubhum… | Boolokam