കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ അടിയന്തര ഇടപെടൽ തേടി സിപിഎം മുൻ നേതാവും യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയുമായ ടി.കെ. ഗോവിന്ദൻ. വെള്ളിയാഴ്ച നടാലിലെ സുധാകരന്റെ വസതിയിലെത്തിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. To advertise here, മണ്ഡലത്തിലെ വിമത ഭീഷണി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച നടന്നത്. ടി.കെ. ഗോവിന്ദനെ യുഡിഎഫ് പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് കൊയ്യം ജനാർദ്ദനൻ സ്വതന്ത്ര സ്ഥാനാർഥി യായി മത്സരരംഗത്തിറങ്ങുന്നത് മണ്ഡലത്തിൽ യുഡിഎഫിന്റെ വിജയസാധ്യതയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനിടയിലാണ് ഈ നീക്കം. ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ച് കൊയ്യം ജനാർദ്ദനനെ കൂടാതെ ചില യൂത്ത് കോൺഗ്രസ് നേതാക്കളും വിമത ഭീഷണി മുഴക്കുന്നുണ്ട്. കൂടാതെ, 'കൈപ്പത്തി' ചിഹ്നത്തിൽ മാത്രമേ വോട്ട് ചെയ്യൂ എന്ന നിലപാടിൽ ഒരു വിഭാഗം വോട്ടർമാർ ഉറച്ചുനിൽക്കുന്നതും യുഡിഎഫിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കോൺഗ്രസ് നേതൃത്വവുമായുണ്ടായിരുന്ന അസ്വാരസ്യങ്ങൾ മാറി കെ. സുധാകരൻ വീണ്ടും പ്രചാരണത്തിൽ സജീവമാകുന്നതോടെ, അദ്ദേഹം നേരിട്ട് ഇടപെട്ട് വിമതരെ പിന്തിരിപ്പിക്കുകയും വോട്ടർമാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്യണമെന്നാണ് ടി.കെ. ഗോവിന്ദന്റെ ആവശ്യം. Content Highlights: TK Govindan seeks K Sudhakaran's intervention to resolve UDF candidate disputes., Rebel threats from Koyyam Janardhanan and Youth Congress members pose a risk., Voter confusion over election symbols and party support remains a key challenge., K Sudhakaran is expected to campaign in Taliparamba to pacify rebels. Published: 20 Mar 2026, 04:59 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തളിപ്പറമ്പിലെ കോൺഗ്രസ് വിമതനീക്കം; കെ. സുധാകരന്റെ അടിയന്തര ഇടപെടൽ തേടി ടി.കെ. ഗോവിന്ദൻ
M
MathrubhumiSource Link
about 2 months ago