ശ്രീകണ്ഠപുരം: തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി ടി.കെ. ഗോവിന്ദനെതിരേ സഹോദരിയുടെ മകൾ ടി.കെ. സുലേഖയെ ഡമ്മിസ്ഥാനാർഥിയാക്കി സി.പി.എം. To advertise here, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുകൂടിയാണ് സുലേഖ. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യമളായാണ് ഇവിടെ സി.പി.എം. സ്ഥാനാർഥി. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടത്. അതേസമയം, ടി.കെ. ഗോവിന്ദന്റെ ഭാര്യ കെ.പി. രമണി തിങ്കളാഴ്ച നടന്ന റോഡ് ഷോയിലും യു.ഡി.എഫ്. കൺവെൻഷനിലും പങ്കെടുത്തു. സി.പി.എം. ശ്രീകണ്ഠപുരം ഏരിയാ കമ്മറ്റിയംഗവും ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ് രമണി. സി.പി.എം. ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ല ജോയിന്റ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമാണ് സുലേഖ. ഭർത്താവ് കെ.സി. അനിൽകുമാർ 2000 മുതൽ 2010 വരെ മലപ്പട്ടം പഞ്ചായത്ത് പ്രസിഡൻറായിരുന്നു. ശനിയാഴ്ചയാണ് സുലേഖ നാമനിർദേശപത്രിക നൽകിയത്. സൂക്ഷ്മപരിശോധനയ്ക്കുശേഷം പത്രിക പിൻവലിക്കും. കഴിഞ്ഞദിവസം ടി.കെ. ഗോവിന്ദനെതിരേ മലപ്പട്ടത്ത് നടന്ന പ്രതിഷേധയോഗത്തിൽ അധ്യക്ഷയായതും സുലേഖയാണ്. പ്രതിഷേധപ്രകടത്തിന് നേതൃത്വം നൽകി കെ.സി. അനിൽകുമാറും പാർട്ടിക്കൊപ്പമെന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ തിങ്കളാഴ്ച രാവിലെ 11.15-ഓടെ ടി.കെ.ഗോവിന്ദൻ നാമനിർദേശ പത്രിക നൽകി. തളിപ്പറമ്പ് കോൺഗ്രസ് ഭവനിൽനിന്ന് കാൽനടയായാണ് ടി.കെ.ഗോവിന്ദൻ പത്രികാസമർപ്പണത്തിന് എത്തിയത്. യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി.മാത്യു, നൗഷാദ് ബ്ലാത്തൂർ, പി.മുഹമ്മദ് ഇഖ്ബാൽ, നഗരസഭാധ്യക്ഷൻ പി.കെ.സുബൈർ, ടി.ജനാർദനൻ, പി.കെ.സരസ്വതി, അഡ്വ. കെ.വി.അബ്ദുൾ റസാഖ് എന്നിവരുടെ നേതൃത്വത്തിലാണ് എത്തിയത്. താലൂക്ക് ഓഫീസിന്റെ കവാടത്തിൽ എത്തിയതോടെ യു.ഡി.എഫ്. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. ഗോവിന്ദൻ മാഷിന് അഭിവാദ്യങ്ങൾ. യു.ഡി.എഫ്. സിന്ദാബാദ്. പ്രവർത്തകരെ കൈവീശി അഭിവാദ്യംചെയ്ത ശേഷം നേരേ താലൂക്ക് ഓഫീസിലേക്ക്. 30 മിനുറ്റിനുശേഷം പുറത്തിറങ്ങിയപ്പോഴും മുദ്രാവാക്യം വിളി. സി.പി.എം. പ്രവർത്തകരെ പത്രികാസമർപ്പണത്തിന് കണ്ടില്ലല്ലോയെന്ന ചോദ്യത്തിന്, തന്നോട് അനുഭാവമുള്ള സി.പി.എം. പ്രവർത്തകരോട് പത്രികാസമർപ്പണത്തിന് വരേണ്ടെന്ന് പറഞ്ഞിരുന്നുവെന്ന് ടി.കെ.ഗോവിന്ദൻ പറഞ്ഞു. ‘യു.ഡി.എഫ്. പിന്തുണ തന്നു, സ്വീകരിച്ചു. ജനവികാരം അനുകൂലമായി മാറും, വിജയിക്കും’-അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിന്റെ എല്ലാ കവാടങ്ങളിലും സുരക്ഷയൊരുക്കിയിരുന്നു. Content Highlights: CPM fields T.K. Sulekha as a dummy candidate against UDF's T.K. Govindan in Taliparamba., T.K. Govindan left CPM to join UDF following candidate selection disputes., T.K. Govindan officially filed his nomination for the UDF amidst strong supporter turnout., T.K. Sulekha is set to withdraw her nomination after the scrutiny process. Published: 24 Mar 2026, 04:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തളിപ്പറമ്പിൽ പുതിയ നീക്കവുമായി സി.പി.എം.; ടി.കെ. ഗോവിന്ദന്റെ മരുമകളെ ഡമ്മി സ്ഥാനാർഥിയാക്കി
M
MathrubhumiSource Link
about 2 months ago