തളിപ്പറമ്പിൽ മത്സരിക്കാൻ പ്രമുഖ കോൺഗ്രസ് നേതാവ് ? CPM വിമതർക്ക് പിന്തുണ നൽകുന്നതിൽ യു.ഡി.എഫിൽ അമർഷം

തളിപ്പറമ്പിൽ മത്സരിക്കാൻ പ്രമുഖ കോൺഗ്രസ് നേതാവ് ? CPM വിമതർക്ക് പിന്തുണ നൽകുന്നതിൽ യു.ഡി.എഫിൽ അമർഷം

M
MathrubhumiSource Link
കണ്ണൂർ : തളിപ്പറമ്പിലും പയ്യന്നൂരിലും സി.പി.എമ്മിൽനിന്ന് പിണങ്ങിപ്പിരിഞ്ഞെത്തിയവരെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി യു.ഡി.എഫിൽ പ്രതിഷേധം. സി.പി.എമ്മിൽ ആഭ്യന്തരകലാപമുണ്ടായതോടെ രണ്ടിടത്തും ജയിക്കാവുന്ന സാഹചര്യമാണെന്നും അത് ഉപയോഗിക്കാതെ സി.പി.എം. വിമതരെ പിന്തുണയ്ക്കാനുള്ള തീരുമാനം ശരിയല്ലെന്നുമാണ് വിമർശം. പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെയും തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനെയും പിന്തുണയ്ക്കാനുള്ള ആലോചന നേതൃതലത്തിൽ ഉണ്ടായതുമുതൽ അണികൾക്കിടയിൽ അതൃപ്തിയുണ്ടായിരുന്നു. To advertise here, അന്തിമപട്ടിക പുറത്തുവരുന്നതിന് മുൻപാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഉൾപ്പെടെ പരസ്യമായി ഇത് പ്രകടിപ്പിച്ചത്. യൂത്ത് ലീഗിലും സമാന പ്രതിഷേധമുണ്ട്. സാമൂഹികമാധ്യമങ്ങളിലും പ്രതിഷേധമുയരുന്നുണ്ട്. രണ്ടിടത്തും കോൺഗ്രസ് മത്സരിക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. ഇത് നേതൃത്വത്തെ അറിയിച്ചെങ്കിലും കാര്യമായ പരിഗണന കിട്ടിയിട്ടില്ല. ഇനിയും ചെണ്ടയായി മാറാൻ തയ്യാറാണെന്നും, പക്ഷേ, മാരാർ ചമയുന്നത് ശത്രുക്കളാകരുതെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഇന്നലെവരെ പാർട്ടിയെ ആക്രമിച്ചവരെ ചുമലിൽ താങ്ങുമ്പോൾ, വർഷങ്ങളായി പാർട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീർ കാണാതെ പോകരുതെന്നും ചുവടുമാറി വരുന്നവർക്ക് നൽകുന്ന പരിഗണന, പാർട്ടിയുടെ ചുവടുറപ്പിക്കാനായി നിന്നവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാകരുതെന്നും കുറിപ്പിൽ പറഞ്ഞു. വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കരുതെന്ന് നേരത്തേ യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടിരുന്നു. ടി.കെ. ഗോവിന്ദനെ തളിപ്പറമ്പിൽ പിന്തുണയ്ക്കുന്നതിലും എതിർപ്പുണ്ട്. 2021-ൽ ഇവിടെ മത്സരിച്ച വി.പി. അബ്ദുൾ റഷീദിന് എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞിരുന്നു. തോൽവിക്കുശേഷവും മണ്ഡലത്തിൽ തുടർന്ന അബ്ദുൾ റഷീദിന്റെ നേതൃത്വത്തിൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളും നടന്നിരുന്നു. അബ്ദുൾ റഷീദിനെ ധർമടം മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയെങ്കിലും അണികൾക്കിടയിലെ അമർഷം ഒതുങ്ങിയിട്ടില്ല. മണ്ഡലത്തിലെ പ്രമുഖ കോൺഗ്രസ് നേതാവ് തളിപ്പറമ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതായും വിവരമുണ്ട്. നേരത്തേ തളിപ്പറമ്പിൽ പരിഗണിച്ചവരുടെ കൂട്ടത്തിലുള്ള നേതാവാണ് പത്രിക നൽകാനൊരുങ്ങുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിനപ്പുറം സി.പി.എം. കോട്ടകളിലേക്ക് കടന്നുകയറാനുള്ള അവസരമാണ് ടി.കെ. ഗോവിന്ദനെയും വി. കുഞ്ഞികൃഷ്ണനെയും പിന്തുണയ്ക്കുന്നതിലൂടെ ഉണ്ടാകുന്നതെന്ന അഭിപ്രായവും കോൺഗ്രസിലുണ്ട്. Content Highlights: UDF leadership plans to support CPM rebels in Taliparamba and Payyannur., Youth Congress and Youth League members publicly oppose the decision., Party workers demand Congress candidates instead of backing rivals., Strategic debate over whether supporting rebels helps infiltrate CPM strongholds. Published: 19 Mar 2026, 08:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തളിപ്പറമ്പിൽ മത്സരിക്കാൻ പ്രമുഖ കോൺഗ്രസ് നേതാവ് ? CPM വിമതർ… | Boolokam