BoolokamBoolokam
തവിടിൽനിന്ന്‌ പ്ളേറ്റും അരിപ്പൊടിയിൽനിന്ന് സ്ട്രോയും; മലയാളിയുടെ സംരംഭം ഇംഗ്ലണ്ടിലേക്ക്

തവിടിൽനിന്ന്‌ പ്ളേറ്റും അരിപ്പൊടിയിൽനിന്ന് സ്ട്രോയും; മലയാളിയുടെ സംരംഭം ഇംഗ്ലണ്ടിലേക്ക്

M
MathrubhumiSource Link
കൊല്ലം: തവിടിൽനിന്ന്‌ പ്ളേറ്റും അരിപ്പൊടിയിൽനിന്ന് സ്ട്രോയും നിർമിക്കുന്ന ‘തൂശൻ’ എന്ന മലയാളിസംരംഭം ഇംഗ്ളണ്ടിലേക്ക്. 2027-ൽ ഇംഗ്ലണ്ടിൽനിന്ന്‌ നിർമാണമാരംഭിക്കാൻ ലക്ഷ്യമിട്ട് അവിടെ ഓഫീസ് തുറന്നതായി സംരംഭകനായ വിനയ് ബാലകൃഷ്ണൻ പറഞ്ഞു. ബാർളി വേസ്റ്റും ഗോതമ്പ് വൈക്കോലും ഉപയോഗിച്ചാണ് ഇവിടെ പ്ളേറ്റ് നിർമാണം തുടങ്ങുന്നത്. To advertise here, പ്ളാസ്റ്റിക്‌ ഉത്പന്നങ്ങൾ പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷം കണ്ട് മടുത്താണ് വിനയകുമാർ ബാലകൃഷ്ണനും ഭാര്യ ഇന്ദിരയും ഈ സംരംഭം തുടങ്ങിയത്. ഗോതമ്പുതവിടുകൊണ്ട് പ്ളേറ്റ് നിർമിച്ചായിരുന്നു തുടക്കം. പിന്നീട് ഉമി ഉപയോഗിച്ചും പ്ളേറ്റുകൾ നിർമിക്കാൻ തുടങ്ങി. വെള്ളവും സ്റ്റാർച്ചുമാണ് മറ്റു ഘടകങ്ങൾ. ഇതിൽ ആഹാരം കഴിച്ചു കഴിഞ്ഞാൽ കന്നുകാലികൾക്ക് തീറ്റയായി നൽകാം. മത്സ്യത്തിനും കോഴികൾക്കും ആഹാരമാക്കാം. ചെടികൾക്ക് വളവുമാക്കാം. 30 ദിവസങ്ങൾക്കുള്ളിൽ മണ്ണിൽ അലിയും. തിരുവനന്തപുരത്തെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചാണ് ഇതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു നൽകിയത്. പരിസ്ഥിതിസൗഹൃദ സംരംഭമായ ‘തൂശൻ’, എങ്ങനെയാണ് ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതെന്നത് രഹസ്യമായി സൂക്ഷിക്കുന്നില്ല. സംരംഭം തുടങ്ങാൻ വേണ്ട സാങ്കേതികപരിശീലനവും ഇവർ നൽകുന്നുണ്ട്. തൂശന്റെ ഗുണമേന്മയും ഉത്പാദനരീതിയും പിന്തുടരണമെന്ന നിബന്ധന മാത്രം. ഇൗ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുകയും ചെയ്യും. ഒരു ജില്ലയിൽ ഒരു ഉത്പാദന മെഷീൻ എന്ന തോതിൽ, രാജ്യത്തെ 778 ജില്ലകളിൽ സംരംഭം തുടങ്ങുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാരിനു പദ്ധതി സമർപ്പിച്ചിട്ടുണ്ട്. കേരളത്തിലാണ് സംരംഭം തുടങ്ങിയതെങ്കിലും തമിഴ്നാട് സർക്കാർ കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിനാൽ കോയമ്പത്തൂരിലേക്കു മാറ്റുകയായിരുന്നു. ഇപ്പോൾ ദിവസം 5000 പ്ളേറ്റുകളാണ് നിർമിക്കുന്നത്. പത്ത് വിദേശരാജ്യങ്ങളിലേക്കു കയറ്റിയയയ്ക്കുന്നുണ്ട്. ദുബായിൽ ഇൗത്തപ്പഴക്കുരു ഉപയോഗിച്ചും കാനഡയിൽ കടുകെണ്ണനിർമാണത്തിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ചും ദക്ഷിണാഫ്രിക്കയിൽ ഉമി കൊണ്ടും പ്ളേറ്റ് നിർമാണത്തിന്റെ സാധ്യതകൾ ചർച്ചയിലാണ്. അരിപ്പൊടിയുപയോഗിച്ചു നിർമിക്കുന്ന സ്ട്രോയും വൻ വിജയമായിരുന്നു. കഴിഞ്ഞ സീസണിൽ ശബരിമലയിൽ മുഴുവൻ തൂശൻ അരിപ്പൊടി സ്ട്രോയാണ് ഉപയോഗിച്ചത്. സ്റ്റാർച്ച് ഉപയോഗിച്ചു നിർമിക്കുന്ന ഭക്ഷണം കൊണ്ടുപോകുന്ന ചെറിയ കണ്ടെയ്നറുകൾ, സ്പൂൺ, കത്തി, മുള്ള് തുടങ്ങിയ ഉത്പന്നങ്ങൾ, ജ്യൂസ് കപ്പുകൾ എന്നിവയും അധികം വൈകാതെ വിപണിയിലെത്തിക്കും. Content Highlights: Thooshan plans to commence manufacturing in England by 2027., Utilizes agricultural waste like wheat bran and rice husks for eco-friendly tableware., Products are fully biodegradable within 30 days and safe for cattle feed., Technology developed in collaboration with CSIR, Thiruvananthapuram., Aiming to establish production units in all 778 districts of India. Published: 04 May 2026, 08:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!