മലപ്പുറം: യു.ഡി.എഫും എൽ.ഡി.എഫും നേർക്കുനേർ മത്സരിക്കുന്ന ഈ തിരഞ്ഞെടുപ്പിൽ, എൽ.ഡി.എഫിലെ യഥാർത്ഥ ഇടതുപക്ഷക്കാർ യു.ഡി.എഫിനൊപ്പമാണെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. അതാണ് ഏറ്റവുംവലിയ സവിശേഷത. അതിന് ഒരുപാട് ഉദാഹരണങ്ങളും തെളിവുകളുമുണ്ടെന്നും മലപ്പുറം പ്രസ് ക്ലബ് നടത്തിയ മീറ്റ് ദി ലീഡർ പരിപാടിയിൽ പി.എം.എ. സലാം പറഞ്ഞു. To advertise here, 10 വർഷത്തെ ഇടതുഭരണം ജനങ്ങൾക്ക് നഷ്ടങ്ങൾമാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. ജനങ്ങളുടെ അത്യാവശ്യ കാര്യങ്ങൾപോലും കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് അവർ മുന്നോട്ടുപോയത്. കമ്യൂണിസ്റ്റ് പ്രസ്ഥാനം നശിപ്പിക്കപ്പെട്ടൂവെന്നതാണ് യഥാർഥ ഇടതുപക്ഷക്കാരുടെയും ഏറ്റവുംവലിയ പരാതി. പിണറായിയുടെ രണ്ടാം ഊഴത്തോടെ തുടങ്ങിയതാണിത്. സി.പി.എം. ഇപ്പോൾ യഥാർഥ കമ്യൂണിസ്റ്റ് പാർട്ടിയല്ലെന്നും പിണറായി വിജയനും അനുയായികളും കമ്യൂണിസ്റ്റുകാരല്ലെന്നുമാണ് കേരളത്തിലെ മിക്ക കമ്യൂണിസ്റ്റുകാരും വിശ്വസിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയെ രക്ഷിക്കാനും ഇടതുപക്ഷത്തെ ഇടതുപക്ഷമായി നിലനിർത്താനും പിണറായിയെ ഭരണത്തിൽനിന്ന് മാറ്റണമെന്ന് അവർ വിശ്വസിക്കുന്നു. അവർ യു.ഡി.എഫിനൊപ്പം നിൽക്കുകയാണ്. മധുരപ്രതികാരമുണ്ടാകും ബാലറ്റിലൂടെ മധുരമായി പ്രതികാരംവീട്ടാനാണ് യഥാർത്ഥ ഇടതുപക്ഷക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ അത് കൂടുതൽ പ്രകടമാകും. പിണറായിയുടെ അഹങ്കാരത്തോട് അവർക്ക് എതിർപ്പാണ്. അദ്ദേഹംഭരണത്തിൽനിന്ന് മാറിയാൽമാത്രമേ കമ്യൂണിസം നന്നാകൂവെന്നും ഇടതുപക്ഷം തിരുത്തപ്പെടുകയുള്ളൂവെന്നും അവർ വിശ്വസിക്കന്നു. ജി. സുധാകരൻ, അഡ്വ. ഐഷാ പോറ്റി, വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ എന്നിവരെല്ലാം യഥാർഥ കമ്മ്യൂണിസ്റ്റുകളുടെ പ്രതിനിധികളാണ്. ഇവരുടെ അനുയായികളും ഇക്കുറി എൽ.ഡി.എഫിനെതിരേ വോട്ട് ചെയ്യും. കേരളത്തിലെ പൊതുസമൂഹവും അങ്ങനെയാണ് ചിന്തിക്കുന്നത്. പേരാമ്പ്രയും കേസും വർഗീയമായ രീതിയിൽ വോട്ട് ചോദിച്ചെന്ന പരാതിയിൽ ഫാത്തിമ തഹ്‌ലിയയ്ക്ക് എതിരേ കേസെടുത്ത സംഭവത്തിൽ നിയമം അതിന്റെ വഴിക്ക് പോകട്ടെ. പക്ഷേ, ഷാഫി പറമ്പിലിന്റെ വിജയം ഉറപ്പായപ്പോൾ ഇറക്കിയ ‘കാഫിർ സ്‌ക്രീൻഷോട്ട്’ കേസ് പോലെ ആകരുത്. അന്വേഷണം സി.പി.എമ്മിലെ വലിയ നേതാക്കളുടെ അടുത്തെത്തുമ്പോൾ പാതിവഴിയിൽ നിർത്തരുത്. യു.ഡി.എഫ്. അന്വേഷണങ്ങളെ ഭയപ്പെടുന്നില്ല. ഖജനാവിലെ പണം എവിടെ? ഉമ്മൻ ചാണ്ടിയുടെ കാലത്ത് യു.ഡി.എഫ്. എത്രയോ സേവന പ്രവർത്തനങ്ങളും വികസനപ്രവർത്തനങ്ങളും നടത്തി. ഇത്രയധികം നികുതിവർധനവും സെസ്സും ഉണ്ടായിട്ടും ഖജനാവ് കാലിയാണെന്നും ജനങ്ങളെ സഹായിക്കാൻ കഴിയില്ലെന്നും വികസനംനടത്താൻ കഴിയില്ലെന്നും എൽ.ഡിഎഫ്. പറയുന്നു. എങ്കിൽ ഖജനാവിലെ പണം എവിടെപ്പോയി? അവിടെയാണ് ഇവരുടെ ആഡംബരവും ധൂർത്തും കാണുന്നത്. 10 വർഷത്തിനിടയിൽ മുഖ്യമന്ത്രിയും സംഘവും 17 തവണയാണ് വിദേശയാത്ര നടത്തിയത്. എന്നിട്ട് കേരളത്തിന് എന്ത് കിട്ടി? കൊണ്ടുവന്ന ഒരു വികസനപദ്ധതി പറയൂ. എസ്.ഡി.പി.ഐ. പിന്തുണ എസ്.ഡി.പി.ഐ.യുമായി യു.ഡി.എഫിന് യാതൊരുതരത്തിലുള്ള രാഷ്ട്രീയധാരണയോ സഖ്യമോ ഇല്ല. അവരുടെ ആരും യു.ഡി.എഫ്. ചിഹ്നത്തിൽ മത്സരിക്കുന്നുമില്ല. സ്ഥാനാർഥിയെന്ന നിലയിൽ മണ്ഡലത്തിലെ എല്ലാ വോട്ടർമാരോടും വോട്ട് ചോദിക്കുന്നത് സ്വാഭാവികമാണ്. അവിശുദ്ധ കൂട്ടുകെട്ട് നടക്കുന്നത് മറുവശത്താണ്. വേങ്ങരയിൽ നോക്കൂ, കഴിഞ്ഞതവണ എസ്.ഡി.പി.ഐ. സ്ഥാനാർഥിയായിരുന്ന ആൾ ഇപ്പോൾ എൽ.ഡി.എഫ്. സ്വതന്ത്രനായി കത്രിക ചിഹ്നത്തിൽ മത്സരിക്കുന്നു. Content Highlights: PMA Salam asserts that disgruntled Leftist voters are shifting support to UDF in 2026., Criticism of 10 years of LDF rule, citing lack of development and financial mismanagement., Claims that Pinarayi Vijayan's leadership has alienated traditional Communist supporters., Denial of any formal alliance between UDF and SDPI., Highlighting the 'sweet revenge' narrative of voters through the 2026 ballot. Published: 05 Apr 2026, 08:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തഹ്‌ലിയയ്ക്ക് എതിരേയുള്ള കേസ് ‘കാഫിർ സ്‌ക്രീൻഷോട്ട്’ പോലെ ആകരുത്, അന്വേഷണം നടക്കട്ടെ- പി.എം.എ. സലാം
M
MathrubhumiSource Link
about 1 month ago