താനൂർ ബോട്ടപകടം: മുഴുവൻ ചികിത്സാസഹായവും കിട്ടിയെന്ന മന്ത്രിയുടെ വാദത്തിനെതിരേ കുടുംബം

താനൂർ ബോട്ടപകടം: മുഴുവൻ ചികിത്സാസഹായവും കിട്ടിയെന്ന മന്ത്രിയുടെ വാദത്തിനെതിരേ കുടുംബം

M
MathrubhumiSource Link
മലപ്പുറം: താനൂർ ബോട്ടപകടത്തിലെ ഇരകൾക്കുമുഴുവൻ ചികിത്സാ സഹായവും നൽകിയെന്ന മന്ത്രി വി. അബ്ദുറഹ്‌മാന്റെ പ്രസ്താവനയ്ക്കെതിരേ അപകടത്തിൽപ്പെട്ട കുടുംബം. ബോട്ടപകടത്തിൽ 11 പേർ മരിച്ച കുടുംബത്തിലെ ഗൃഹനാഥനും മത്സ്യത്തൊഴിലാളിയുമായ പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറാണ് സർക്കാരിനും മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ രംഗത്തെത്തിയത്. To advertise here, ജാബിറിന്റെ മകൾ ജർഷയും സഹോദരിയുടെ മകൾ ആയിഷ മെഹറിനും ഇപ്പോഴും ചികിത്സയിലാണ്. ഒരു പൈസയും ഇതുവരെ തുടർചികിത്സയ്ക്കായി സർക്കാരിൽനിന്ന് കിട്ടിയിട്ടില്ലെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. 22 പേർ അതിദാരുണമായി മരിച്ച ദുരന്തത്തിൽ ഗുരുതരമായി പരിക്കുപറ്റുകയും മാനസിക ആഘാതംകൊണ്ട് നിത്യരോഗികളാവുകയും ചെയ്ത പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള ഇരകൾക്ക് അസുഖം മാറുന്നത് വരെയുള്ള ചികിത്സയുടെ ചെലവ് പരിപൂർണമായും വഹിക്കുമെന്നാണ് സർക്കാർ വാഗ്ദാനം നൽകിയിരുന്നത്. എന്നാൽ ഇതുവരെ ഒരു സഹായവും ലഭ്യമാക്കിയിട്ടില്ല. കഴിഞ്ഞദിവസം തിരൂരിൽ മന്ത്രി വി. അബ്ദുറഹമാൻ മാധ്യമങ്ങളോട് ചികിത്സയിലിരിക്കുന്ന എല്ലാ ദുരന്തബാധിതർക്കും ഇതുവരെയുള്ള മുഴുവൻചെലവും സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും ഇപ്പോഴും കളക്ടറെ സമീപിച്ചാൽ സഹായം ലഭിക്കുമെന്നുമാണ് പറഞ്ഞത്. ഒട്ടേറെത്തവണ റവന്യൂ ഓഫീസുകളിലും കളക്ടറേറ്റിലും കയറിയിട്ടും നയാപൈസപോലും അനുവദിച്ചിട്ടില്ല. ഇപ്പോഴും ചികിത്സാസഹായം ലഭ്യമാണെന്ന് മന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്നും ഇതു തങ്ങളെ ഏറെ വേദനിപ്പിച്ചതായും ജാബിർ പറഞ്ഞു. വിവിധ ആശുപത്രികളിലായി ഇതുവരെ ചികിത്സയ്ക്കായി 10 ലക്ഷത്തിലധികം രൂപ ചെലവായി. ഭാര്യയുൾപ്പെടെ മരിച്ചവർക്ക് സഹായധനമായിക്കിട്ടിയ തുകയിലേറെയും മക്കളുടെ ചികിത്സയ്ക്കായി നൽകേണ്ടിവന്നൂവെന്നും ജാബിർ പറഞ്ഞു. ബോട്ടുടമകൾക്കെതിരേ നിലവിലുള്ള കേസിൽ ദുരന്തബാധിതരുടെ കുടുംബംകൂടി കക്ഷിചേർന്നതിനാൽ ഇരകൾക്കു ചികിത്സാസഹായം അനുവദിക്കാനാവില്ലെന്നാണ് കളക്ടർ അറിയിച്ചതെന്നും ജാബിർ പറഞ്ഞു. Content Highlights: Survivor Jabir disputes Minister V Abdurahiman's claim that all medical aid was provided., Families of victims have spent over 10 lakhs on medical treatment without government support., Survivors report being denied aid due to their involvement in ongoing legal cases against boat owners., Official promises of full medical coverage remain unfulfilled as of 2026. Published: 02 Apr 2026, 07:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

താനൂർ ബോട്ടപകടം: മുഴുവൻ ചികിത്സാസഹായവും കിട്ടിയെന്ന മന്ത്രി… | Boolokam