താനെ : സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന് (എസ്.ജി.എൻ.പി.) കീഴിലൂടെ കടന്നുപോകുന്ന 11.84 കിലോമീറ്റർ താനെ ബോറിവിലി ഇരട്ടത്തുരങ്കത്തിന്റെ പണി ചൊവ്വാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ഉദ്ഘാടനംചെയ്തു. വടക്കുപടിഞ്ഞാറൻ മുംബൈ നഗരമായ ബോറിവിലിയും താനെനഗരവും തമ്മിലുള്ള ദൂരം കുറയ്ക്കുന്ന റോഡ് തുരങ്കം 2028 മേയ് മാസത്തോടെ പൂർത്തിയാകുമെന്ന് ഫഡ്‌നവിസ് പറഞ്ഞു. ഇതൊരു ഹരിതപദ്ധതിയാണ്. To advertise here, നഷ്ടപരിഹാരനടപടികളുടെ ഭാഗമായി 11,000 മരങ്ങൾ നട്ടുപിടിപ്പിക്കും. ഈ ഘടന പൂർണമായും ഭൂഗർഭമായതിനാൽ, സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിലെ ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പുരോഗതി ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ നിരീക്ഷിക്കുമെന്നും ഫഡ്‌നവിസ് പറഞ്ഞു. മുംബൈ മെട്രപൊളിറ്റൻ റീജിയൻ ഡിവലപ്‌മെന്റ് അതോറിറ്റിയാണ് (എം.എം.ആർ.ഡി.) പദ്ധതി നടപ്പാക്കുന്നത്. 2,500 ടൺ ഭാരമുള്ള 13.34 മീറ്റർ വ്യാസമുള്ള കട്ടർഹെഡുകളുള്ള 'നായക്', 'അർജുൻ' എന്നിവയുൾപ്പെടെ നാല് വലിയ ഹാർഡ് റോക്ക് ടണൽ ബോറിങ് മെഷീനുകൾ (ടി.ബി.എം.) നിർമാണത്തിനായി ഉപയോഗിക്കുമെന്ന് എം.എം.ആർ.ഡി.എ. അധികൃതർ അറിയിച്ചു. ആറ് പാതകളുള്ള ഭൂഗർഭ റോഡ് താനെയും ബോറിവാലിയും തമ്മിലുള്ള ദൂരം 23 കിലോമീറ്ററിൽ നിന്ന് 12 കിലോമീറ്ററായി കുറയ്ക്കുകയും യാത്രാസമയം 90 മിനിറ്റിൽനിന്ന് 15 മിനിറ്റായി കുറയ്ക്കുകയും ചെയ്യും. നാസിക്, കല്യാൺ, നവി മുംബൈ എന്നിവിടങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് ഈ പുതിയ പാത സൗകര്യമൊരുക്കും. Published: 07 Apr 2026, 11:58 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

താനെ ബോറിവിലി ഇരട്ടത്തുരങ്ക നിർമാണത്തിനു തുടക്കമായി
M
MathrubhumiSource Link
about 1 month ago