താമരശ്ശേരിയിൽ കെ.എസ്.ആർ.ടി.സി. ബസിൽ വാനിടിച്ച് അപകടം; ഏഴുപേർക്ക് പരിക്ക്

താമരശ്ശേരിയിൽ കെ.എസ്.ആർ.ടി.സി. ബസിൽ വാനിടിച്ച് അപകടം; ഏഴുപേർക്ക് പരിക്ക്

M
MathrubhumiSource Link
താമരശ്ശേരി : താമരശ്ശേരിയിലെ കാരാടിയിൽ കോഴിക്കോട്ടുനിന്ന്‌ വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓമ്‌നി വാൻ നിയന്ത്രണംവിട്ട് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. To advertise here, ബസിന്റെ വലതുവശത്ത് ഇടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. വാനിലുണ്ടായിരുന്ന മൂന്നംഗ കുടുംബത്തിനും കെ.എസ്.ആർ.ടി.സി. ബസ് യാത്രക്കാരായ നാലുപേർക്കുമാണ് പരിക്കുപറ്റിയത്. ഇതിൽ വാൻ ഓടിച്ചയാളുടെ പരിക്ക് സാരമുള്ളതാണ്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. വാൻയാത്രക്കാരായ വയനാട് കമ്പളക്കാട് സ്വദേശി മുഹമ്മദ് നൗഷാദ്, മക്കളായ മുഹമ്മദ് അജ്‌നാൻ, മുഹമ്മദ് സഫ് വാൻ, കെ.എസ്.ആർ.ടി.സി. യാത്രക്കാരായ ഈങ്ങാപ്പുഴ സ്വദേശി ഹരികൃഷ്ണ, താമരശ്ശേരി സ്വദേശിനി രസിത, മാവൂർ സ്വദേശി അബ്ദുൾ സലാം, അമ്പായത്തോട് സ്വദേശിനി സൗമിനി എന്നിവർക്കാണ് പരിക്കേറ്റത്. വാൻ ഓടിച്ച മുഹമ്മദ് നൗഷാദിനെ വാഹനത്തിന്റെ മുൻവശം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇദ്ദേഹത്തെയും മക്കളെയും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരും താമരശ്ശേരി പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. Published: 07 Apr 2026, 03:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

താമരശ്ശേരിയിൽ കെ.എസ്.ആർ.ടി.സി. ബസിൽ വാനിടിച്ച് അപകടം; ഏഴുപേ… | Boolokam