താമസ സൗകര്യങ്ങൾ വിപുലീകരിക്കാൻ 530 കോടി ദിർഹം

താമസ സൗകര്യങ്ങൾ വിപുലീകരിക്കാൻ 530 കോടി ദിർഹം

M
MathrubhumiSource Link
ദുബായ് : എമിറേറ്റിൽ താമസസൗകര്യങ്ങൾ വിപുലീകരിക്കുന്നതിന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂം 530 കോടി ദിർഹം അനുവദിച്ചു. To advertise here, മൊത്തം 4631 താമസസ്ഥലങ്ങളാണ് പൗരർക്ക് അനുവദിച്ചിട്ടുള്ളത്. പൗരർക്ക് അനുയോജ്യമായ പാർപ്പിടം നൽകുന്നതിന് എമിറേറ്റ് മുൻഗണന നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംയോജിതവും ഊർജസ്വലവുമായ താമസയിടങ്ങൾ വികസനപദ്ധതികളുടെ നിർണായക ഘടകമാണെന്നും ശൈഖ് മുഹമ്മദ്‌ പറഞ്ഞു. അൽ അയ്യാസ്, ലത്തീഫ സിറ്റി, മുഷ്രിഫ് എന്നിവിടങ്ങളിലായി 7.1 കോടിയിലേറെ ചതുരശ്രയടി വിസ്തീർണത്തിലാണ് പദ്ധതി നടപ്പാക്കുക. ഇതിൽ അൽ അയ്യസിൽ 2540 സ്ഥലങ്ങളും ലത്തീഫാ സിറ്റിയിൽ 1761-ഉം മുഷ്രിഫിൽ 330 സ്ഥലങ്ങളുമാണ് നൽകുക. ആളുകളുടെ ജീവിത നിലവാരവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിന് വിനോദസൗകര്യങ്ങളും ഇവിടങ്ങളിലുണ്ടാകും. ദുബായ് നൗ ആപ്പിലെ ‘ഇമറാത്തി’ പ്ലാറ്റ്‌ഫോമിലൂടെയാണ് താമസസ്ഥലം അനുവദിക്കുക. Published: 19 Mar 2026, 01:49 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

താമസ സൗകര്യങ്ങൾ വിപുലീകരിക്കാൻ 530 കോടി ദിർഹം — Mathrubhumi… | Boolokam