തിരുവനന്തപുരം : തിക്കുറിശ്ശി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിക്കുറിശ്ശി സുകുമാരൻനായർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ. ജോയ് വാഴയിൽ ഉദ്ഘാടനം ചെയ്തു. മലയാള ചലച്ചിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച ഇതിഹാസപുരുഷനാണ് തിക്കുറിശ്ശി സുകുമാരൻ നായരെന്നും തിക്കുറിശ്ശിയുടെ ജീവചരിത്രം പുതുതലമുറയ്ക്കായുള്ള പാഠപുസ്തകമാക്കാൻ വേണ്ട ശ്രമങ്ങൾ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. To advertise here, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ അധ്യക്ഷതവഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി. പൊഴിയൂർ രചിച്ച് ഡോ. വാഴമുട്ടം ചന്ദ്രബാബു ഈണംപകർന്ന തിക്കുറിശ്ശി അനുസ്മരണഗാനം അവതരിപ്പിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് ബി. മോഹനചന്ദ്രൻ നായർ, രാജൻ വി. പൊഴിയൂർ, സ്ഥാപക ട്രഷറർ ആർ. സഞ്ജീവ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രാജീവ് ഗോപാലകൃഷ്ണൻ രചിച്ച് ബി.എസ്. രതീഷ് സംവിധാനം ചെയ്ത സുഗതകുമാരിയുടെ ‘കൃഷ്ണ നീ എന്നെ അറിയില്ല’ എന്ന കവിതയുടെ നാടകാവിഷ്‌കാരവും നടത്തി. Published: 19 Mar 2026, 02:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
