തൃപ്പൂണിത്തുറ: പൊതുതിരഞ്ഞടുപ്പ് കാലത്ത് വർഷങ്ങളായി ചർച്ചയിൽ ഉയർന്നുവരുന്ന ഒന്നാണ് വൈക്കം റോഡ് വികസനം. വൈക്കം റോഡ് എന്നുപറയുന്ന തൃപ്പൂണിത്തുറ എസ്.എസ്. ജങ്‌ഷൻ - പൂത്തോട്ട റോഡിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. To advertise here, ഈ റോഡിനരികിൽ ഓരോ വീട്ടുപറമ്പിലും സ്ഥാപനങ്ങളിലും മറ്റും റോഡ് വികസനത്തിന്റെ പേരിൽ കോൺക്രീറ്റ് കുറ്റികൾ ഇട്ടുപോയിട്ട് വർഷങ്ങളായി. എന്തിനായിരുന്നു അത് എന്ന ചോദ്യം ഇപ്പോഴും ഉണ്ട്. എല്ലാ പൊതുതിരഞ്ഞെടുപ്പുകളിലും കാലങ്ങളായി രാഷ്ടീയകക്ഷികൾ പ്രധാന വിഷയമായി ഉയർത്തിക്കാണിക്കുന്നതാണ് വൈക്കം റോഡ് എന്നു പറയുന്ന തൃപ്പൂണിത്തുറ എസ്.എൻ. ജങ്‌ഷൻ മുതൽ പൂത്തോട്ട വരെയുള്ള സംസ്ഥാനപാത വികസനം എന്നത്. ഇത്തവണയും തിരഞ്ഞെടുപ്പിൽ ഈ റോഡ് വികസനവിഷയം വലിയ ചർച്ചതന്നെയായിട്ടുണ്ട്. റോഡ് വികസനം എന്ന് നടപ്പാകും? രണ്ടുവരിയായിട്ടുള്ള വൈക്കം റോഡ്, നാലു വരിയാക്കി വികസിപ്പിക്കാനാണ് സർക്കാർ പദ്ധതി എന്നതും അതിനായി കുറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നതും സത്യം. പക്ഷേ, റോഡ് വികസനം എന്ന് നടപ്പാകും? അതാണ് ജനങ്ങൾ ഉയർത്തുന്ന ചോദ്യം. കാലങ്ങളായി സ്ഥലം മരവിപ്പിച്ചതു മൂലമുള്ള ദുരിതങ്ങൾ റോഡിനിരുവശങ്ങളിലുമുള്ള ജനങ്ങൾ ഏറെ അനുഭവിച്ചു. കോടതി, കേസ് തുടങ്ങിയ കാര്യങ്ങളാക്കെ ഇക്കാര്യത്തിൽ ഉണ്ടുതാനും. സംസ്ഥാന സർക്കാർ 2017-ലെ ബജറ്റ് അവതരണത്തോടൊപ്പം തൃപ്പൂണിത്തുറയിലെ വൈക്കം റോഡ് വികസനവും പ്രഖ്യാപിച്ചിരുന്നു. ഇതിനായി 300 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് അന്ന് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ തൃപ്പൂണിത്തുറയുടെ ഈ സ്വപ്നപദ്ധതിയുടെ നടപടികൾ വേണ്ടരീതിയിൽ മുന്നോട്ടുപോയില്ല. പലയിടത്തും കോൺക്രീറ്റ് കുറ്റികൾ മാത്രം മൂന്ന് പതിറ്റാണ്ടിലേറെയായി കേൾക്കുന്നതാണ് വൈക്കം റോഡ് വികസനം എന്നത്. പൊതുതിരഞ്ഞെടുപ്പ് കാലത്ത് രഷ്ട്രീയക്കാർ ഉയർത്തുന്ന വികസനപ്രശ്നമായി മാത്രം ഇത് മാറിയിരിക്കുകയാണെന്നാണ് പൊതുവെയുള്ള ആക്ഷേപവും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് റോഡ് വികസന പദ്ധതി യാഥാർഥ്യമാകാൻ പോകുന്നു എന്ന് തോന്നിപ്പിക്കുംവിധം വൈക്കം റോഡിന്റെ ഇരുഭാഗങ്ങളിലും പലയിടത്തും അധികൃതർ കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ചിരുന്നു. ഏറ്റെടുക്കാൻ പോകുന്ന സ്ഥലത്തിന്റെ അതിർത്തിക്കല്ലുകളായിട്ടായിരുന്നു അത് ഇട്ടത്. കച്ചവടസ്ഥാപനത്തിന്റെ ഉള്ളിൽ വരെ കുറ്റികൾ സ്ഥാപിച്ചത് ഇന്നും കിടക്കുന്നുണ്ട്. അതിനുശേഷം ദിശകൾ മാറ്റി എന്നു പറഞ്ഞ് വീണ്ടും മഞ്ഞക്കളറടിച്ച കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ചു. ഇപ്പോൾ രണ്ട് കുറ്റികളാണുള്ളത്. ഇനി പുതിയ കുറ്റി വരുമോ എന്നറിയില്ല. തുടർനടപടികൾ കണ്ടറിയാം. 672.67 കോടി രൂപയാണ് വൈക്കം റോഡ് എന്നു പറയുന്ന തൃപ്പൂണിത്തുറ-എസ്.എൻ. ജങ്‌ഷൻ - പൂത്തോട്ട റോഡ് നാലുവരിപ്പാതയാക്കുന്ന പദ്ധതിക്കായി മുൻപ് ചെലവ് കണക്കാക്കിയിരുന്നത്. ഇതിനായി കിഫ്ബി നടപടികളും തുടങ്ങിയിരുന്നു. സ്ഥലമെടുപ്പിനായി 450 കോടി രൂപ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവാകുകയും ചെയ്തിരുന്നു. എറണാകുളം-ഏറ്റുമാനൂർ സംസ്ഥാന പാതയാണ് ഇത്. വളരെ പ്രതീക്ഷയോടെ തൃപ്പൂണിത്തുറ നിവാസികളടക്കം കാത്തിരുന്നതാണ് വൈക്കം റോഡ് വികസന പദ്ധതിയെന്ന് ട്രുറ ചെയർമാൻ വി.പി. പ്രസാദ് പറഞ്ഞു. തൃപ്പൂണിത്തുറ എസ്.എൻ. ജങ്‌ഷൻ മുതൽ പൂത്തോട്ട വരെയായി 13.05 കിലോമീറ്ററാണ് റോഡിന്റെ നീളം. ഇപ്പോൾ രണ്ടുവരിപ്പാതയായിട്ടുള്ള റോഡ് 22 മീറ്റർ വീതിയിൽ നാലുവരിപ്പാതയാക്കി മാറ്റുന്നതാണ് വൈക്കം റോഡ് വികസന പദ്ധതി എന്നു പറയുന്നത്. ഇപ്പോൾ പൂത്തോട്ട മുതൽ തൃപ്പൂണിത്തുറ വരെയായി വൈക്കം റോഡിലൂടെ വാഹനങ്ങൾ ഇഴയുകയാണ്. തിരക്കേറിയ രാവിലത്തെയും വൈകീട്ടത്തെയും കാര്യം പറയാതിരിക്കുയാണ് ഭേദം. ഇങ്ങനെ ജനം ദുരിതം അനുഭവിക്കുമ്പോഴും റോഡ് വികസന പദ്ധതി കടലാസിൽ തന്നെയാണ്.

തിരഞ്ഞെടുപ്പായി വീണ്ടും വർത്തമാനത്തിൽ വൈക്കം റോഡ് വികസനം
M
MathrubhumiSource Link
about 1 month ago