തിരഞ്ഞെടുപ്പിന്റെ നാഴികക്കല്ല്, നെടുംതൂണായ വടക്കിന്റെ മണ്ണ്

തിരഞ്ഞെടുപ്പിന്റെ നാഴികക്കല്ല്, നെടുംതൂണായ വടക്കിന്റെ മണ്ണ്

M
MathrubhumiSource Link
' കോ ൺഗ്രസ് മന്ത്രിസഭകൾ നടപ്പാക്കാൻ കൂട്ടാക്കാത്ത കോൺഗ്രസിന്റെ അഖിലേന്ത്യാ നയമായിരിക്കും തങ്ങൾ നടപ്പാക്കാൻ പോകുന്നത്' കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ജനങ്ങളോടായി നടത്തിയ റേഡിയോ സംപ്രേഷണത്തിലൂടെ ഇങ്ങനെ പ്രഖ്യാപിച്ചു. അങ്ങനെ ലോകത്താദ്യമായി ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് മന്ത്രിസഭ 1957 ഏപ്രിൽ അഞ്ചിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ അന്നത്തെ ഗവർണർ ബി. രാമകൃഷ്ണ റാവു ആണ് മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. 11 അംഗങ്ങളായിരുന്നു അന്ന് മന്ത്രിസഭയിൽ. To advertise here, 114 നിയോജക മണ്ഡലങ്ങളിൽനിന്ന് അന്ന് കരുത്തരായ എം.എൽ.എമാരെയും മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും സംഭാവന ചെയ്തത് കേരളത്തിന്റെ വടക്കൻ മണ്ണിൽ നിന്നായിരുന്നു. കാസർകോട് ഉൾപ്പെടുന്ന അവിഭക്ത കണ്ണൂർ ജില്ലയിൽ അന്ന് 11 നിയോജകമണ്ഡലങ്ങളായിരുന്നു. അതിൽ ഉൾപ്പെടുന്ന നീലേശ്വരം ദ്വായംഗമണ്ഡലത്തിൽ കല്ലളൻ വൈദ്യർക്കൊപ്പം അരിവാൾ നെൽക്കതിർ അടയാളത്തിൽ മത്സരിച്ചായിരുന്നു ഇ.എം.എസ്. മുഖ്യമന്ത്രി പദത്തിലെത്തിയത്. അതിൽ അവിടെയും ഒരു കൗതുകം അവശേഷിച്ചു. മുഖ്യമന്ത്രിപദത്തിലെത്തിയ ഇ.എം.എസ്. 38,090 വോട്ട് നേടി ജയിച്ചപ്പോൾ പട്ടികജാതി സംവരണ സീറ്റിൽ മത്സരിച്ച കല്ലളൻ വൈദ്യർ 44,754 വോട്ട് നേടി മിന്നുന്ന വിജയം നേടി. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച സ്ഥാനാർഥിയും കല്ലളൻ വൈദ്യരായിരുന്നു. അന്ന് പി. അച്ചുകൊയോനായിരുന്നു കോൺഗ്രസിന്റെ സ്ഥാനാർഥി. ഇ.എം.എസിനെതിരേ ടി. ഉണ്ണികൃഷ്ണൻ തിരുമുമ്പയായിരുന്ന കോൺഗ്രസ് സ്ഥാനാർഥി. പ്രജാസോഷ്യലിസ്റ്റ് പാർട്ടിക്ക് വേണ്ടി ടി.വി. കോരനായിരുന്നു രംഗത്തിറങ്ങിയത്. ഇങ്ങനെ കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും പി.എസ്.പി.യും സ്വതന്ത്രരും നിറഞ്ഞ് കരുത്തുറ്റ പോരാട്ടമായിരുന്നു. വൺ ആൻഡ് ഓൺലി ഉമേഷ് റാവു കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽത്തന്നെ അത്യപൂർവ റെക്കോർഡ് നേടിയ മണ്ഡലമാണ് മഞ്ചേശ്വരം. എം. ഉമേഷ് റാവു എന്ന സ്വതന്ത്ര സ്ഥാനാർഥി മഞ്ചേശ്വരത്ത് നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒരുപക്ഷേ ഇനിയൊരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത നേട്ടം. അതിനു പിന്നിൽ കന്നഡഭാഷാ വികാരമായിരുന്നു. കേരള രൂപവത്ക്കരണത്തെ തുടർന്ന് കാസർകോട് താലൂക്കിൽ കാസർകോട് താലൂക്കിൽ കന്നഡഭാഷാവികാരം ചിലർ ആളിക്കത്തിച്ചു. 1955-ൽ കാസർകോടിനെ കർണാടകത്തിൽ ചേർക്കണമെന്ന ആവശ്യവുമായി 'കർണാടക സമിതി' എന്ന സംഘടനയും രൂപവത്കരിച്ചു. ഈ സംഘടനയുടെ സ്ഥാനാർഥിയായാണ് ഉമേഷ് റാവു മത്സരരംഗത്തെത്തുന്നത്. ഭാഷാന്യൂനപക്ഷങ്ങൾക്ക് പ്രാതിനിധ്യം നൽകി അവർക്കിടയിലുള്ള പ്രാദേശികവികാരം തണുപ്പിക്കാൻ മറ്റുപാർട്ടികൾ സ്ഥാനാർഥികളെ നിർത്തിയില്ല. അങ്ങനെ 45,000-ഓളം വോട്ടർമാരുള്ള മഞ്ചേശ്വരം മണ്ഡലത്തിൽ എതിരില്ലാതെ ഉമേഷ് റാവു തിരഞ്ഞെടുക്കപ്പെട്ടു. 1960-ൽ രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പോടെ സാഹചര്യങ്ങൾ മാറി. എല്ലാപാർട്ടികളും സ്ഥാനാർഥികളെ നിർത്തിത്തുടങ്ങി. ഉമേഷ് റാവു ഇക്കാലത്ത് മറ്റൊരു റെക്കോഡും നേടി. അത് കേരള നിയമസഭയിൽ ഒരു അനൗദ്യോഗിക ബിൽ കൊണ്ടുവരികയും അത് പാസാക്കുകയും ചെയ്തതാണ്. എം.എൽ.എ.മാരുടെ ശമ്പളം കൂട്ടണമെന്നായിരുന്നു ആ ബിൽ. കൂത്തുപറമ്പിൽ പി.എസ്.പി., മട്ടന്നൂരിൽ സി.പി.ഐ., തലശ്ശേരിയിൽ ഇടത് സ്വതന്ത്രൻ അക്ഷരാർഥത്തിൽ കരുത്തരുടെ പോരാട്ടമായിരുന്നു കണ്ണൂരിലെ മിക്ക മണ്ഡലങ്ങളിലും. 1957-ൽ കൂത്തുപറമ്പിൽ മുൻമന്ത്രിയും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ (പി.എസ്.പി.) നേതാവുമായ പി.ആർ. കുറുപ്പ് വിജയിച്ചു. പി.കെ. മാധവൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടിയും എം. മൊയ്തു കോൺഗ്രസിന് വേണ്ടിയും മത്സരത്തിനിറങ്ങി. പി.കെ. മാധവൻ നേടിയ 14,858 വോട്ടിനെതിരെ 21,540 വോട്ട് നേടി 6682 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പി.ആർ.കുറുപ്പ് നിയമസഭയിലെത്തി. മട്ടന്നൂരിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവ് എൻ.ഇ. ബാലറാമായിരുന്നു സ്ഥാനാർഥി. 23,540 വോട്ട് നേടിയ ബാലറാം കോൺഗ്രസിന്റെ കുഞ്ഞിരാമൻ നായരെ 10,451 വോട്ടുകൾക്കാണ് അന്ന് പരാജയപ്പെടുത്തിയത്. ജെയിംസ് വർക്കിയായിരുന്നു പി.എസ്.പി. സ്ഥാനാർഥി. കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി തലശ്ശേരി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച് കയറിയത് നിയമജ്ഞൻ വി.ആർ. കൃഷ്ണയ്യരായിരുന്നു. ആദ്യ മന്ത്രിസഭയിലെ ആഭ്യന്തരം, നിയമം, ജയിൽ, വൈദ്യുതി, സാമൂഹികക്ഷേമം, ജലസേചനം എന്നീ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തത്. കോൺഗ്രസ് സ്ഥാനാർഥിയായ പി. കുഞ്ഞിരാമൻ 15,234 വോട്ട് നേടിയപ്പോൾ കൃഷ്ണയ്യർ 27,318 വോട്ട് നേടിയാണ് വിജയിച്ചത്. കണ്ണൂർ ഒന്നും രണ്ടും കണ്ണൂർ-ഒന്ന്, കണ്ണൂർ-രണ്ട് എന്നീ മണ്ഡലങ്ങൾ ആദ്യ തിരഞ്ഞെടുപ്പിലുണ്ടായിരുന്നു. രണ്ടും ചേർന്ന് നിന്നത് കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പംതന്നെ. തൊഴിലാളി സംഘടനാ രംഗത്തെ അതികായനായ സി. കണ്ണനായിരുന്നു കണ്ണൂർ-ഒന്നിൽ സി.പി.ഐ. സ്ഥാനാർഥി. കോൺഗ്രസ് സ്ഥാനാർഥി ഗോപാലൻ ഒതയോത്ത് 17,413 വോട്ട് നേടിയപ്പോൾ സി. കണ്ണൻ 17,464 വോട്ട് നേടിയാണ് വിജയിച്ചു. സ്വതന്ത്രനായി നിന്ന സി.പി. കുഞ്ഞാലിക്കുട്ടി കേയിയായിരുന്നു മറ്റൊരു സ്ഥാനാർഥി. കണ്ണൂർ-രണ്ടിൽ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കെ.പി. ഗോപാലനായിരുന്നു സി.പി.ഐ. സ്ഥാനാർഥി. 21,493 വോട്ട് നേടി വിജയിച്ച അദ്ദേഹം ആദ്യ മന്ത്രിസഭയിൽ വ്യവസായമന്ത്രിയായി. സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവർത്തകനുമായ പാമ്പൻ മാധവനായിരുന്നു കോൺഗ്രസിന് വേണ്ടി മത്സരരംഗത്തിറങ്ങിയത്. അദ്ദേഹത്തിന് 18,776 വോട്ടേ നേടാനെ കഴിഞ്ഞുള്ളു. പി.എസ്.പി.ക്ക് വേണ്ടി ടി.കെ. രാഘവനായിരുന്നു കളത്തിലിറങ്ങിയത്.  അന്നുണ്ടായിരുന്നു മാടായി, ഹൊസ്ദുർഗ് മണ്ഡലങ്ങൾ അന്നുണ്ടായിരുന്ന മാടായി മണ്ഡലത്തിന്റെ ഭാഗങ്ങൾ ഇപ്പോൾ കല്യാശ്ശേരിയിലും കാസർകോട്ടെ ഹൊസ്ദുർഗ് കാഞ്ഞങ്ങാട് മണ്ഡലത്തിലും ഉൾപ്പെടുന്നു. 1957-ൽ മാടായിയിൽ നിന്ന് ജയിച്ചത് മൊറാഴ സംഭവത്തിലെ കമ്യൂണിസ്റ്റ് പോരാളി കെ.പി.ആർ. ഗോപാലനായിരുന്നു. 1940-ൽ മൊറാഴ സമരത്തെ തുടർന്ന് ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റാൻ വിധിച്ച കെ.പി.ആറിനെ ഗാന്ധിജി ഇടപെട്ടായിരുന്നു ഒഴിവാക്കിയത്. കെ.പി.ആർ. 24,390 വോട്ട് നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി ടി. നാരായണൻ നമ്പ്യാർ 12,169 വോട്ടും സ്വതന്ത്രനായ പി. കുഞ്ഞിക്കോയ തങ്ങൾ 10,465 വോട്ടും നേടി. ഇ.കെ.നായനാർ മന്ത്രിസഭയിലും പട്ടം താണുപിള്ള മന്ത്രിസഭയിലും അംഗമായിരുന്ന കെ. ചന്ദ്രശേഖരൻ ഒന്നാംനിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചുകയറിയത് ഹൊസ്ദുർഗ് മണ്ഡലത്തിലെ പി.എസ്.പി. സ്ഥാനാർഥിയായാണ്. ഗാന്ധിയൻ കമ്യൂണിസ്റ്റെന്ന് അറിയപ്പെട്ടിരുന്ന കെ. മാധവനായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥി. അദ്ദേഹം 11,209 വോട്ടുനേടിയപ്പോൾ ചന്ദ്രശേഖരൻ 14,150 വോട്ടുനേടി വിജയിച്ചു. കെ.പി. കുമാരൻ നായർ അന്ന് ഇവിടെ സ്വതന്ത്രസ്ഥാനാർഥിയായി. കാസർകോട് വലതിനൊപ്പം അന്നും ഇന്നും വലതുപക്ഷത്തിനൊപ്പമായിരുന്നു കാസർകോട് മണ്ഡലം. ആദ്യതിരഞ്ഞെടുപ്പിൽ ക്വിറ്റ് ഇന്ത്യ സമര പോരാളിയും എ.ഐ.സി.സി. അംഗവുമായിരുന്ന ചേരിപ്പാടി കുഞ്ഞികൃഷ്ണൻ നായർ 10290 വോട്ടു നേടി വിജയിച്ചു. പി.എസ്.പി.യുടെ നാരായണൻ നമ്പ്യാർ 10,096 വോട്ട് നേടി രണ്ടാം സ്ഥാനത്ത്. സി.പി.ഐയുടെ എൻ. ഗൺസ്പതി കമ്മത്ത് 6479 വോട്ട് നേടി മൂന്നാമതായി. ഇരിക്കൂറിൽ സി.പി.ഐ. സ്ഥാനാർഥി ടി.സി. നാരായണൻ നമ്പ്യാർ 24,518 വോട്ട് നേടി വൻ ഭൂരിപക്ഷത്തിലാണ് നിയമസഭയിലെത്തിയത്. കോൺഗ്രസ് സ്ഥാനാർഥി നാരായണൻ നമ്പീശന് 11,052 വോട്ട് നേടാനെ കഴിഞ്ഞുള്ളു. അന്ന് സ്വതന്ത്രസ്ഥാനാർഥിയായി ആന്റണി ഫിലിപ്പോസായിരുന്നു മത്സരരംഗത്ത്. Content Highlights: Formation of the world's first democratically elected Communist ministry in 1957., EMS Namboodiripad's historic pledge to implement socialist policies., The unique electoral phenomenon of M. Umesh Rao in Manjeshwaram., Detailed breakdown of high-stakes battles in Kannur constituencies., Historical context of early legislative achievements and candidate performance. Published: 07 Apr 2026, 04:37 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരഞ്ഞെടുപ്പിന്റെ നാഴികക്കല്ല്, നെടുംതൂണായ വടക്കിന്റെ മണ്ണ്… | Boolokam