കാറഡുക്ക : മലനിരകൾ താണ്ടി, പട്ടികവർഗ ഉന്നതികളുടെ ഉൾത്തുടിപ്പറിയാൻ കളക്ടർ അർജുൻ പാണ്ഡ്യൻ നേരിട്ടെത്തി. ആനുകൂല്യങ്ങൾ ഫയലുകളിൽ ഒതുങ്ങേണ്ടതല്ലെന്നും അവ ഓരോ സാധാരണക്കാരന്റെയും കൈകളിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് ദേലംപാടിയിലെ കണ്ണങ്കോൽ, കുക്കുഗുഡ്ഡെ, ചേർത്തമൂലെ എന്നീ പട്ടികവർഗ ഉന്നതികൾ കളക്ടർ സന്ദർശിച്ചത്. To advertise here, സ്വീപിന്റെ ഭാഗമായി തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം കളക്ടർ ഉന്നതികളിലെ വോട്ടർമാരോട് പറഞ്ഞു. 24 കുടുംബങ്ങൾ അധിവസിക്കുന്ന കണ്ണങ്കോൽ ഉന്നതിയിലും പത്ത് കുടുംബങ്ങളുള്ള കുക്കുഗുഡ്ഡെയിലും 13 കുടുംബങ്ങൾ താമസിക്കുന്ന ചേർത്തമൂലെയിലും കളക്ടർ ഓരോ വീടുകളും കയറിയിറങ്ങി. കാസർകോട് പട്ടികവർഗ വികസന ഓഫീസർ കെ.വി. രാഘവൻ, കാസർകോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ദീപ, റവന്യൂ വകുപ്പ് ജൂനിയർ സൂപ്രണ്ട് ചന്ദ്രശേഖര നായ്ക്, വില്ലേജ് ഓഫീസർ പി. വിജയകുമാർ, പട്ടികവർഗ പ്രമോട്ടർമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. Published: 30 Mar 2026, 02:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഉന്നതികളിൽ അറിയിച്ച് കളക്ടർ
M
MathrubhumiSource Link
about 1 month ago