തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ബിജെപി കേരളയുടെ സീൽ; ആരോപണവുമായി സിപിഎം

തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ബിജെപി കേരളയുടെ സീൽ; ആരോപണവുമായി സിപിഎം

M
MathrubhumiSource Link
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ബിജെപി കേരളയുടെ സീൽ എന്ന ആരോപണവുമായി സിപിഎം. തിരഞ്ഞെടുപ്പ് കമ്മിഷനേയും ബിജെപിയേയും നിയന്ത്രിക്കുന്നത് ഒരേ കേന്ദ്രമാണെന്ന് അറിയാമെന്നും എന്നാൽ, കുറഞ്ഞപക്ഷം ഇവർ രണ്ട് ഓഫീസ് ആയെങ്കിലും പ്രവർത്തിക്കണമെന്നും സിപിഎം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ പരിഹസിച്ചു. To advertise here, 'ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷനെയും ബിജെപിയേയും നിയന്ത്രിക്കുന്നത് ഒരേ കേന്ദ്രമാണെന്ന് അറിയാം. എന്നാൽ ഈ രണ്ട് ഓഫീസിലെയും സീലുകൾ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറി ഉപയോഗിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ കാണുന്നത്. ആരെങ്കിലും ഇതൊക്കെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും' സിപിഎം പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. 'തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും ഒരു സീൽ ആണ് ഉപയോഗിക്കുന്നത് എന്നത് പുതിയ അറിവാണ്. വോട്ടിങ് യന്ത്രത്തിൽ ഏത് ബട്ടൺ അമർത്തിയാലും താമര തെളിയുന്നത് പോലെയുള്ള മറ്റൊരു യാദൃശ്ചികതയാകും തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിലെ ബിജെപി സീൽ' എന്നും സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ സിപിഎം പരിഹസിച്ചു. സിപിഎമ്മിന് മാത്രമല്ല, മറ്റ് പാർട്ടികൾക്കും ഇതേ പിഴവോടെയുള്ള കത്തുകൾ ലഭിച്ചിട്ടുണ്ടെന്നും ഈ ഇ-മെയിൽ വന്നിട്ടുള്ളത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കേന്ദ്രത്തിൽ നിന്നാണെന്നും സിപിഎം ആരോപിക്കുന്നു. സംഭവിച്ചത് ക്ലെറിക്കൽ പിഴവാണ് എന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിൽ നിന്നും ലഭിച്ച വിശദീകരണം എന്നും അവർ പറയുന്നു. Content Highlights: CPM alleges the Election Commission used a BJP seal on official correspondence. CPM mocks the impartiality of the EC, suggesting a shared control center with BJP. The Chief Electoral Officer's office dismissed the incident as a clerical error. The issue extends to other parties receiving similarly marked communications. Published: 23 Mar 2026, 04:57 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ബിജെപി കേരളയുടെ സീൽ; ആരോപണവ… | Boolokam