ഷാർജ : കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം യു.എ.ഇ.യിലും തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് തുടക്കമായി. ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിനായി ഇൻകാസ് ദുബായ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചിരുന്നു. കെ.പി.സി.സി. പ്രസിഡന്റും പേരാവൂരിലെ യു.ഡി.എഫ്. സ്ഥാനാർഥിയുമായ സണ്ണി ജോസഫ് ഓൺലൈനിലൂടെ കൺവെൻഷനിൽ പങ്കെടുത്തുകൊണ്ട് പ്രവാസികളോട് വോട്ട് അഭ്യർഥിച്ചു. To advertise here, കാഞ്ഞങ്ങാട് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി സി.ഗോവിന്ദൻ പള്ളിക്കാപ്പിലിനുവേണ്ടി മണ്ഡലത്തിലെ രാവണേശ്വരം സ്വദേശികൾ ഷാർജയിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. മാസ് വൈസ് പ്രസിഡന്റ് പ്രമോദ് മടിക്കൈ ഉദ്ഘാടനം ചെയ്തു. എൻ.കെ.മുരളി നമ്പ്യാർ അധ്യക്ഷത വഹിച്ചു. ടി.കെ.അബ്ദുൽ ഹമീദ്, നമിത സുബീർ, സജിത്ത് തണ്ണോട്ട്, ജയേഷ് തുടങ്ങിയവരും സംസാരിച്ചു. രഘുരാമൻ സ്വാഗതവും പ്രിയേഷ് മാക്കി നന്ദിയും പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി കമ്മിറ്റിയെ തിരഞ്ഞെടുത്തു. മാസ് അടക്കമുള്ള സംഘടനകൾ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. സ്ഥാനാർഥികൾ പരമാവധി പ്രവാസി വോട്ടർമാരെ ഫോണിൽ വിളിച്ച് വോട്ടഭ്യർഥനയും നടത്തുന്നു. ചാർട്ടേഡ് വിമാനത്തിൽ വോട്ടുചെയ്യാനായി പോകാനുള്ള ഒരുക്കത്തിലാണ് ഇൻകാസ് പ്രവർത്തകർ. ദുബായ് : നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിനായി ഇൻകാസ് ദുബായ് നേതൃ കൺവെൻഷൻ സംഘടിപ്പിച്ചു. ഇൻകാസ് യു.എ.ഇ. പ്രസിഡന്റ് സുനിൽ അസീസ് ഉദ്‌ഘാടനം ചെയ്തു. ഐക്യജനാധിപത്യ മുന്നണി ഗവൺമെന്റ് ഭരണത്തിലേറിയാൽ പ്രവാസിക്ഷേമത്തിനായി സമഗ്രനയം ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റഫീഖ് മട്ടന്നൂർ അധ്യക്ഷനായി. മുന്നണിയുടെ വിജയത്തിനായി ഇൻകാസ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് യോഗത്തെ ഓൺലൈനിലൂടെ അഭിസംബോധന ചെയ്ത കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ഇൻകാസ് ദുബായ് ഭാരവാഹികളായ ബാലൻ പവിത്രൻ, ബാലകൃഷ്ണൻ അല്ലിപ്ര, ബാബുരാജ് കാളിയെത്ത്, ദിലീപ് കുമാർ, ഇക്ബാൽ ചെക്യാട്, ഷംസീർ നാദാപുരം, ആരിഷ് അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു. ഷൈജു അമ്മാനപ്പാറ സ്വാഗതവും ബഷീർ നരണിപ്പുഴ നന്ദിയും പറഞ്ഞു.
