കൊച്ചി: തിരഞ്ഞെടുപ്പുകാലത്ത് പുസ്തകങ്ങൾക്ക് പ്രത്യേക വിലക്കിഴിവുമായി മാതൃഭൂമി ബുക്‌സ് ഓൺലൈൻ. ഇന്ത്യൻ രാഷ്ട്രീയരംഗത്തെ പ്രമുഖരുടെ പുസ്തകങ്ങൾ ഈ അവസരത്തിൽ വായനക്കാർക്ക് സ്വന്തമാക്കാം. To advertise here, കെ.ആർ. ഗൗരിയമ്മ, വി.എസ്. അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി, പാണക്കാട് മുഹമ്മദലി ഷിഹാബ് തങ്ങൾ, ഇ.പി. ജയരാജൻ, ഒ. രാജഗോപാൽ, കെ.എൻ.എ. ഖാദർ തുടങ്ങി രാഷ്ട്രീയരംഗത്തെ പ്രമുഖരുടെ ആത്മകഥകളും ജീവചരിത്രങ്ങളും ഓർമക്കുറിപ്പുകളുമെല്ലാം അടങ്ങിയ പുസ്തകങ്ങൾ മാതൃഭൂമി ബുക്‌സ് ഓൺലൈൻ ബുക്‌സ്റ്റോറിൽ ലഭ്യമാണ്. ആർ.കെ. ബിജുരാജിന്റെ പുന്നപ്ര വയലാർ ചരിത്രരേഖകൾ, ബി.വി. പവനന്റെ രമേശ് ചെന്നിത്തല പിടിച്ചുകെട്ടിയ അഴിമതികൾ, ഇന്ത്യയെ മാറ്റിമറിച്ച പ്രഭാഷണങ്ങൾ, ഞങ്ങളുടെ കുഞ്ഞാക്ക നിങ്ങളുടെ ആര്യാടൻ, ഡോ. ബി.ആർ. അംബേദ്കറുടെ ആത്മകഥാ കുറിപ്പുകൾ, കെ.എം. മാണിയുടെ ആത്മകഥ, സി. അച്യുതമേനോന്റെ മറക്കാത്ത അനുഭവങ്ങൾ, സഖാവ് പി. കൃഷ്ണപിള്ളയുടെ സമഗ്രജീവചരിത്രപഠനം തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ വിലക്കിഴിവിൽ വാങ്ങാം. പുസ്തകങ്ങൾ വാങ്ങാൻ https://www.mbibooks.com/ സന്ദർശിക്കുക. Content Highlights: Exclusive discounts on political literature during election season., Wide collection of autobiographies and biographies of prominent Kerala politicians., Easy online purchasing experience via Mathrubhumi Books portal., Covers historical political figures and contemporary leaders. Published: 30 Mar 2026, 08:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തിരഞ്ഞെടുപ്പ് ചൂടിൽ വായിച്ചു തണുക്കാം, പുസ്തകങ്ങൾക്ക് ഓഫറുമായി മാതൃഭൂമി ബുക്‌സ് ഓൺലൈൻ
M
MathrubhumiSource Link
about 1 month ago