തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ കുമളിയിൽ സന്ദർശനം നടത്തി

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ കുമളിയിൽ സന്ദർശനം നടത്തി

M
MathrubhumiSource Link
കുമളി : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നിയോഗിച്ച ചെലവ് നിരീക്ഷകൻ ആഷിഷ്‌കുമാർ അന്തസ്സംസ്ഥാന അതിർത്തിയായ കുമളിയിൽ സന്ദർശനം നടത്തി. സന്ദർശനത്തിന്റെ ഭാഗമായി സ്റ്റാറ്റിക് സർവൈലൻസ് ടീമിനോട് സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. എന്തെങ്കിലും പരാതികളും വിവരങ്ങളും അറിയിക്കാൻ നേരിട്ട് ബന്ധപ്പെടാമെന്ന് സ്റ്റാറ്റിക് സർവൈലൻസ് സംഘത്തിന് ചെലവ് നിരീക്ഷകൻ നിർദേശം നൽകി. ദൈനംദിന റിപ്പോർട്ട് അസിസ്റ്റൻറ്‌ ചെലവ് നിരീക്ഷകന് നൽകാനും നിർദേശിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിലും ജില്ലയിൽ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സന്ദർശനം തുടരും. To advertise here, പൊതുജനങ്ങൾക്ക് നേരിട്ടും ഫോൺ മുഖേനയും ഓഫീസ്‌സമയങ്ങളിൽ നിരീക്ഷകരെ ബന്ധപ്പെടാം. നിരീക്ഷകരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ: ദീപ്തി ഉപ്പൽ: 6282136975, ഹർഷദ്കുമാർ ആർ. പട്ടേൽ: 6238173384, പവൻകുമാർ: 9074883601, ആഷിഷ്‌കുമാർ: 6238165069, നമിതാ പട്ടേൽ: 6238473754. Published: 21 Mar 2026, 01:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ കുമളിയിൽ സന്ദർശനം നടത്തി — Ma… | Boolokam