ചെന്നൈ : കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ടി.വി.കെ. നേതാവും നടനുമായ വിജയ്‌യുടെപേരിൽ കേസ്. തിങ്കളാഴ്ച പെരമ്പൂർ നിയോജകമണ്ഡലത്തിൽ നാമനിർദേശ പത്രിക നൽകിയശേഷമാണ് വിജയ് കൊളത്തൂർ മണ്ഡലത്തിലെത്തിയത്. To advertise here, പെരവള്ളൂർ ജങ്ഷനിൽ എസ്.ആർ.പി. കോയിൽ സൗത്ത് സ്ട്രീറ്റിൽ വിജയ്‌യുടെ പ്രചാരണപരിപാടിയിൽ 3000-ത്തിലധികംപേർ പങ്കെടുത്തെന്നും ഇത് ഗതാഗതത്തെ ബാധിച്ചെന്നും ആരോപിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ വി. കുമാർ നൽകിയ പരാതിയിലാണ് കേസ്. കൊളത്തൂരിൽ വൈകീട്ട് അഞ്ചിനും ആറിനും ഇടയിൽ 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് പൊതുയോഗം നടത്താനായിരുന്നു അനുമതി നൽകിയത്. അഞ്ച് ഉച്ചഭാഷിണികളിൽക്കൂടുതൽ ഉപയോഗിക്കരുതെന്നും നിർദേശം നൽകിയിരുന്നു. എന്നാൽ, 30 ഉച്ചഭാഷിണികളാണ് ഉപയോഗിച്ചിരുന്നത്. കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചത് ജനങ്ങളുടെ സുഗമമായ ഗതാഗതത്തെ ബാധിച്ചു. ആംബുലൻസിന്റെ ഗതാഗതം തടസ്സപ്പെട്ടു. ഇത് പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതാണെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൂടുതലാളുകൾ പങ്കെടുത്തതാണ് ഗതാഗതതടസ്സമുണ്ടാകാൻ കാരണമെന്ന് പെരവള്ളൂർ പോലീസെടുത്ത കേസിൽ പറയുന്നു. അതേസമയം, വിജയ്‌യുടെപേരിൽ കേസെടുക്കാനുണ്ടായ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ പോലീസിനോട് വിശദീകരണം തേടി. ആദ്യദിവസം നടത്തിയ പ്രചാരണത്തിൽ പോലീസ് കേസെടുത്തെങ്കിൽ വരുംദിവസങ്ങളിൽ എത്ര കേസുകൾ രജിസ്റ്റർചെയ്യുമെന്ന് ടി.വി.കെ. പാർട്ടി വക്താക്കൾ ചോദിച്ചു. വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തുകയെന്ന ഒറ്റ ലക്ഷ്യം മാത്രമേ പോലീസിനുള്ളൂവെന്നും ടി.വി.കെ. പ്രവർത്തകർ ആരോപിച്ചു. Published: 01 Apr 2026, 01:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; വിജയ്‌യുടെപേരിൽ കേസെടുത്തു
M
MathrubhumiSource Link
about 1 month ago