തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനം വിദ്യാർഥിനികളെ ഇടിച്ചുവീഴ്ത്തി; ഡ്രൈവർ പിടിയിൽ

തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനം വിദ്യാർഥിനികളെ ഇടിച്ചുവീഴ്ത്തി; ഡ്രൈവർ പിടിയിൽ

M
MathrubhumiSource Link
കൊല്ലം: ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽനിന്ന് കായികപരിശീലനം കഴിഞ്ഞു മടങ്ങിയ വിദ്യാർഥിനികളെ, തിരഞ്ഞെടുപ്പുപ്രചാരണം കഴിഞ്ഞു മടങ്ങിയവർ സഞ്ചരിച്ച വാഹനം ഇടിച്ചുതെറിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് 6.30-ന് ആശ്രാമത്താണ് അപകടമുണ്ടായത്. To advertise here, ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനികളിലൊരാൾ അഷ്ടമുടിക്കായലിലേക്കു തെറിച്ചുവീണു. മറ്റൊരാൾക്ക് നടപ്പാതയിൽവീണ് പരിക്കേറ്റു. ഹോക്കി സ്റ്റേഡിയത്തിൽ കഴിഞ്ഞദിവസം ആരംഭിച്ച വേനൽക്കാല ക്യാമ്പിൽ പങ്കെടുത്തശേഷം രക്ഷിതാക്കൾക്കൊപ്പം മടങ്ങുകയായിരുന്നു വള്ളിക്കീഴ് ഗവ. ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനികളായ ചിന്നുലക്ഷ്മിയും ധനലക്ഷ്മിയും. ലിങ്ക് റോഡിലെ നടപ്പാതയിലൂടെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് ഭാഗത്തേക്കു പോയ ഇവരെ, അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ചിന്നുലക്ഷ്മി അഷ്ടമുടിക്കായലിലേക്കു തെറിച്ചുവീണു. പരിസരത്തുണ്ടായിരുന്നവർ ഉടൻ കുട്ടിയെ രക്ഷിച്ച് കരയിലെത്തിച്ചു. പരിക്കേറ്റ കുട്ടികളെ ഉടൻതന്നെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ രണ്ടുപേരെയും സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കാർ ഓടിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശിയായ നിയമവിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്തെ യു.ഡി.എഫ്. സ്ഥാനാർഥി ബിന്ദുകൃഷ്ണയുടെ മകന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. അപകടസമയത്ത്‌ മകൻ കാറിലുണ്ടായിരുന്നില്ല. Content Highlights: Students injured near Ashraam Hockey Stadium while returning from training., One student was thrown into Ashtamudi Lake following the high-speed collision., The driver, a law student from Neyyattinkara, is in police custody., Both victims are currently receiving treatment at a private hospital., Incident occurred amid ongoing 2026 election campaign activities. Published: 08 Apr 2026, 09:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനം വിദ്യ… | Boolokam