വൈപ്പിൻ : തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, സ്വീപ് എറണാകുളം എന്നിവ സംയുക്തമായി പുതുവൈപ്പ് ബീച്ചിൽ കൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. To advertise here, കളമശ്ശേരി ഗവ. ഐ.ടി.ഐ.യിലെ വിദ്യാർഥികളും ബീച്ചിൽ സായാഹ്നം ചെലവഴിക്കാൻ എത്തിയ വിനോദസഞ്ചാരികളും പട്ടം പറത്തി ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തു. ഓരോ വോട്ടും വിലപ്പെട്ടതാണെന്നും ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള ഏറ്റവും വലിയ അവകാശമാണ് അതെന്നും അത് പാഴാക്കരുതെന്നും കൈറ്റ് ഫെസ്റ്റിവലിന് നേതൃത്വം നൽകിയ സ്വീപ് നോഡൽ ഓഫീസർ കൂടിയായ അസി. കളക്ടർ പാർവതി ഗോപകുമാർ പറഞ്ഞു. Published: 08 Apr 2026, 03:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന് പുതുവൈപ്പ് ബീച്ചിൽ കൈറ്റ് ഫെസ്റ്റിവൽ
M
MathrubhumiSource Link
about 1 month ago