തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി ഡ്രോൺ പരിശോധനയും

തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി ഡ്രോൺ പരിശോധനയും

M
MathrubhumiSource Link
ഇരിട്ടി :തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ പേരാവൂർ നിയോജകമണ്ഡലത്തിലെ വിവിധ പോളിങ്‌ ബൂത്തുകളായി പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ ഡ്രോൺ പരിശോധന നടത്തി. തിരഞ്ഞെടുപ്പ് സുതാര്യവും സുരക്ഷിതവുമാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അത്യാധുനികസംവിധാനങ്ങൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഡ്രോൺ പരിശോധന. To advertise here, പോളിങ്‌ സ്റ്റേഷനുകളിലെ ജനത്തിരക്ക് നിയന്ത്രിക്കാനും പെരുമാറ്റച്ചട്ടലംഘനങ്ങൾ തത്സമയം കണ്ടെത്താനും സെൻസിറ്റീവ് മേഖലകളിൽ സുരക്ഷ ശക്തമാക്കാനും പരിശോധന സഹായിക്കും. പോളിങ്‌ ബൂത്തുകളിലെ തിരക്ക്, അക്രമസംഭവങ്ങൾ, ചട്ടലംഘനങ്ങൾ എന്നിവ ഡ്രോൺ വഴി കൺട്രോൾ റൂമിൽ നേരിട്ട് നിരീക്ഷിക്കും. വോട്ടർമാരെ സ്വാധീനിക്കാൻ പണമോ മദ്യമോ വിതരണം ചെയ്യുന്നത് ഡ്രോൺ ദൃശ്യങ്ങളിലൂടെ കണ്ടെത്തിയാൽ നടപടിയെടുക്കും. ഡ്രോൺ ക്യാമറകളിലൂടെ പകർത്തുന്ന ദൃശ്യങ്ങൾ അപ്പപ്പോൾതന്നെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ കൺട്രോൾറൂമിൽ എത്തിക്കും. ഇരിട്ടി പോലീസ്‌ സ്റ്റേഷൻ എസ്.എച്ച്.ഒ. സിജിത്ത്, എസ്‌.ഐ. ജയദാസൻ, വി.പി. നിസാമുദ്ദീൻ, കിർലോർകർ എന്നിവരുടെ നേതൃത്വത്തിലാണ് പേരാവൂർ നിയോജകമണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡ്രോൺ പറത്തി നിരീക്ഷണം നടത്തിയത്. Published: 02 Apr 2026, 03:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി ഡ്രോൺ പരിശോധനയും — Mathrubhumi… | Boolokam