തിരഞ്ഞെടുപ്പ്, സമൂഹത്തിന്റെ ഭാവി നിർണയിക്കും -എസ്.കെ.എസ്.എസ്.എഫ്.

തിരഞ്ഞെടുപ്പ്, സമൂഹത്തിന്റെ ഭാവി നിർണയിക്കും -എസ്.കെ.എസ്.എസ്.എഫ്.

M
MathrubhumiSource Link
അണങ്കൂർ : തിരഞ്ഞെടുപ്പിൽ ഓരോ പൗരനും ജനാധിപത്യ അവകാശമായ സ്വന്തം വോട്ട് നിർബന്ധമായും വിനിയോഗിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ ഭാവി നിർണയിക്കുന്ന പ്രക്രിയയാണ് തിരഞ്ഞെടുപ്പ്. ജനാധിപത്യവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും ജനങ്ങളുടെ സ്വയംഭരണ സംവിധാനങ്ങളിലേക്ക് പങ്കാളിത്തം ഉറപ്പാക്കുന്നതിനും വോട്ട് രേഖപ്പെടുത്തൽ അത്യന്താപേക്ഷിതമാണ്. ജനാധിപത്യപ്രക്രിയയെ ദുർബലപ്പെടുത്തുന്ന നീക്കങ്ങൾ തിരിച്ചറിഞ്ഞ് ബോധവാന്മാരാകണമെന്നും യോഗം കൂട്ടിച്ചേർത്തു. To advertise here, സംസ്ഥാന വൈസ് പ്രസിഡന്റ് താജുദീൻദാരിമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുബൈർ ദാരിമി അധ്യക്ഷതവഹിച്ചു. അന്തരിച്ച സി.കെ.കെ മാണിയൂർ, മുസ്തഫ അസ്ഹരിയുടെ പിതാവ് മഹമൂദ് ഷിറിയ, സമസ്ത പ്രവർത്തകരായ ഷാഹു തങ്ങൾ, സവാദ് മാഷ്, മോണു ഉറുമി, പയങ്ങാടി മുഹമ്മദ് ഹാജി എന്നിവർക്ക് പ്രത്യേക പ്രാർഥന നടത്തി. അബ്ദുള്ള യമാനി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി, ഫാറൂഖ് ദാരിമി, സഹിദ് അസ്അദി, സിദ്ദീഖ് ബെളിഞ്ചം, യൂനുസ് ഫൈസി, ഫൈസൽ ദാരിമി, ഇല്യാസ് ഹുദവി മുഗു, ഉസാമ പള്ളങ്കോട്, റാസിഖ് ഹുദവി തുടങ്ങിയവർ സംസാരിച്ചു. Published: 29 Mar 2026, 04:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരഞ്ഞെടുപ്പ്, സമൂഹത്തിന്റെ ഭാവി നിർണയിക്കും -എസ്.കെ.എസ്.എസ… | Boolokam