മലപ്പുറം : തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത ജീവനക്കാരിൽ വോട്ടുചെയ്യാൻ സാധിക്കാതെവന്നവർക്ക് മേയ് മൂന്നുവരെ വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെന്ററുകൾ വഴി വോട്ടുചെയ്യാൻ സൗകര്യമൊരുക്കണമെന്ന് ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു. എസ്.ഐ.ആർ. ഡ്യൂട്ടിക്ക് ബി.എൽ.ഒ.മാർക്ക് സ്‌പെഷ്യൽ ഇൻസെന്റീവായി ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നൽകിയപോലെ 6000 രൂപ നൽകണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെട്ട ബി.എൽ.ഒ.യെ തടസ്സപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരേ ഉടൻ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കളക്ടറേറ്റിനു മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന കമ്മിറ്റിയംഗം പി. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.പി. കുഞ്ഞാലിക്കുട്ടി, സംസ്ഥാന കൗൺസിൽ അംഗം കവിത സദൻ, ഗോകുൽ രാജ് എന്നിവർ പ്രസംഗിച്ചു. മാർച്ചിന് വി. ചക്രപാണി, ദിനു തുടങ്ങിയവർ നേതൃത്വം നൽകി. To advertise here, Published: 18 Apr 2026, 02:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത ജീവനക്കാർക്ക് വോട്ടിന് സൗകര്യമൊരുക്കണം- ജോയിന്റ് കൗൺസിൽ
M
MathrubhumiSource Link
22 days ago