അമ്പലപ്പുഴ : സി.പി.എമ്മിനെ നയിക്കുന്ന നേതൃത്വത്തിന്റെ, വസ്തുതകൾ മനസ്സിലാക്കാനുള്ള കഴിവില്ലായ്മയും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് വിശകലനത്തിലുണ്ടായ ആപത്കരമായ വ്യതിയാനവുമാണ് തിരഞ്ഞെടുപ്പിലെ തകർച്ചയ്ക്കു കാരണമെന്ന് അമ്പലപ്പുഴയിൽ വിജയിച്ച യു.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥി ജി. സുധാകരൻ അഭിപ്രായപ്പെട്ടു. ഈ തിരിച്ചടി പാഠമാക്കി തിരുത്താൻ ശ്രമിച്ചാൽ പാർട്ടിക്കും നേതൃത്വത്തിനും നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയുടെ നയവും പരിപാടിയും പരണത്തു വെച്ച് വേറെന്തോ ആയി ശിഖണ്ഡിയെപ്പോലെ പ്രവർത്തിക്കുകയാണ് ഇവിടത്തെ പാർട്ടിനേതൃത്വം. അവശേഷിക്കുന്ന പ്രവർത്തകരെ വഞ്ചിക്കരുതെന്നാണ് അവരോടു പറയാനുള്ളത്. കമ്യൂണിസ്റ്റ് പാർട്ടി എന്തായിരുന്നോ അതിലേക്കു തിരിച്ചുവരണം. കമ്യൂണിസ്റ്റ് മൂല്യമുള്ള ജനകീയ എം.എൽ.എ.യായി സ്വതന്ത്ര ജനാധിപത്യവാദിയായി പ്രവർത്തിക്കും. പൊളിറ്റിക്കൽ ക്രിമിനലുകൾക്കെതിരേ പോരാട്ടം തുടരും. To advertise here, കേരളത്തിലെ ജനങ്ങൾ മുഴുവൻ വിഡ്ഢികളാണെന്നു കരുതി ഒരുവിഭാഗം ജനത്തെ അടിച്ചമർത്തുകയും ചെറിയൊരു വിഭാഗം ആളുകളെമാത്രം ചുറ്റുംനിർത്തി പ്രോത്സാഹിപ്പിക്കുകയുമാണ് ഇക്കൂട്ടർ ചെയ്തത്. കുറച്ചുപേരുടെ വകയാണ് ഭരണമെന്നും കുറച്ചുപേരുടെ വകയാണ് സി.പി.എമ്മെന്നും കരുതിയവർക്കുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പു ഫലം. ജനാധിപത്യത്തിൽ വിശാലബോധമാണ് ജനപിന്തുണയുടെ അടിസ്ഥാനം. ‘ഞാനും എന്റെ ഭാര്യയും ഒരു തട്ടാനു’മെന്ന കാഴ്ചപ്പാട് സ്വാർഥമതികളെ ഉദ്ദേശിച്ച് പണ്ടുള്ളവർ ഉണ്ടാക്കിയതാണ്. രാഷ്ട്രീയത്തിൽ അതു പ്രയോഗിക്കാൻ പാടില്ല. മത്സരിക്കാൻ ആറുമാസം മുൻപേ ഞാൻ ആലോചിച്ചു തുടങ്ങിയതാണെന്ന് പിണറായി വിജയൻ പറഞ്ഞു. അദ്ദേഹത്തിന്റെ നിഗമനങ്ങളും ഗവേഷണങ്ങളും എവിടെയെത്തിയെന്നതാണ് ഇപ്പോൾ കേരളം കണ്ടത്. സുധാകരന് ഒരു പരിഗണനയും നൽകില്ലെന്നാണ് പാർട്ടി സെക്രട്ടറി ഹാസ്യരൂപത്തിൽ ആക്ഷേപിച്ചുകൊണ്ട് പറഞ്ഞത്. ഞാൻ അദ്ദേഹത്തെ ആക്ഷേപിച്ചിട്ടില്ല -സുധാകരൻ പറഞ്ഞു. Published: 05 May 2026, 02:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തിരിച്ചടി പാഠമാക്കി തിരുത്താൻ ശ്രമിച്ചാൽ നന്നാകും -ജി. സുധാകരൻ
M
MathrubhumiSource Link
about 4 hours ago