തിരിച്ചടിക്കാനും വോട്ടുഭിന്നിപ്പിക്കാനും ലക്ഷ്യമിട്ട് ശശികല-രാംദാസ് സഖ്യം

തിരിച്ചടിക്കാനും വോട്ടുഭിന്നിപ്പിക്കാനും ലക്ഷ്യമിട്ട് ശശികല-രാംദാസ് സഖ്യം

M
MathrubhumiSource Link
ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ. മുൻ നേതാവ് വി.കെ. ശശികലയും പി.എം.കെ. സ്ഥാപകനേതാവ് രാംദാസും കൈകോർത്തുള്ള സഖ്യം ഉന്നംവെക്കുന്നത്‌ എൻ.ഡി.എ.യ്ക്കു കനത്തതിരിച്ചടി നൽകാൻ. വോട്ടുകൾ ഭിന്നിപ്പിച്ചുകൊണ്ട് എൻ.ഡി.എ. സഖ്യത്തെ സമ്മർദത്തിലാക്കാനാണ് ഇരു നേതാക്കളുടെയും നീക്കം. To advertise here, അണ്ണാ ഡി.എം.കെ.യിൽനിന്ന് പുറത്താക്കിയതിന് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്ക് കനത്തതിരിച്ചടി നൽകുകയാണ് ശശികലയുടെ ലക്ഷ്യം. എന്നാൽ, രാംദാസ് ഉദ്ദേശിക്കുന്നത് എൻ.ഡി.എ. സഖ്യത്തിനൊപ്പം കൂടിയ തന്റെ മകൻ അൻപുമണി രാമദാസ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പി.എം.കെ.യെ തറപറ്റിക്കാനാണ്. അണ്ണാ ഡി.എം.കെ.യ്ക്കും പി.എം.കെ. അൻപുമണി വിഭാഗത്തിനും ക്ഷതമേറ്റാൽ അതുവഴി എൻ.ഡി.എ. സഖ്യത്തെ മൊത്തമായി ബാധിക്കുമെന്നാണ് ശശികലയും രാംദാസും കരുതുന്നത്. അടുത്തിടെയാണ് ശശികല അഖിലേന്ത്യാ പുരട്ചി തലൈവർ മക്കൾ മുന്നേറ്റകഴകം എന്ന പാർട്ടി ആരംഭിച്ചത്. രാംദാസ് അൻപുമണിയുമായി കൊമ്പുകോർക്കാൻ തുടങ്ങി മാസങ്ങളായി. പി.എം.കെ.യുടെ ഔദ്യോഗികവിഭാഗം തങ്ങളാണെന്നാണ് അൻപുമണിയുടെ അവകാശവാദം. തേവർ, വണ്ണിയാർ സമുദായ അടിത്തറകളെ ഒന്നിപ്പിക്കുന്നതാണ് ശശികല-രാംദാസ് സഖ്യം എന്നാണ് വിലയിരുത്തൽ. അതിനാൽ സമുദായവോട്ടുകൾ ഒരുപരിധിവരെ ഇവർക്കു ഭിന്നിപ്പിക്കാനാവും. മുൻമുഖ്യമന്ത്രി ജയലളിത ഉൾപ്പെട്ട അനധികൃത സ്വത്തുകേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യയായ ശശികല, സഖ്യത്തെ മുന്നണിയിൽനിന്ന് നയിക്കാൻ സാധ്യതയില്ല. പളനിസ്വാമിയെയും തന്റെ അനന്തരവൻകൂടിയായ ടി.ടി.വി. ദിനകരനെയും തകർക്കാൻ ശശികല പ്രവർത്തനം ശക്തിപ്പെടുത്തും. ജയലളിതയുടെ മരണത്തിനുശേഷമുള്ള അധികാര പോരാട്ടത്തിൽ ഒ. പനീർശെൽവത്തെ പുറത്താക്കി, പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ മുന്നിൽനിന്നിരുന്നത് ശശികലയായിരുന്നു. എന്നാൽ, ജയിലിൽക്കഴിയവേ പളനിസ്വാമിയും പനീർസെൽവവും ചേർന്ന് പാർട്ടിയുടെയും സർക്കാരിന്റെയും നിയന്ത്രണം ഏറ്റെടുത്തു. ശശികലയെ അണ്ണാ ഡി.എം.കെ.യിൽനിന്നു പുറത്താക്കി. പിന്നീട് ദിനകരനും അണ്ണാ ഡി.എം.കെ.യുമായി അനുരഞ്ജനം നടത്തി എൻ.ഡി.എ.യിൽ ചേർന്നതോടെ ശശികലയുടെ അതൃപ്തി വർധിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ തേവർവോട്ടുകൾ ഭിന്നിച്ചതിനാൽ 2019 മുതൽ അണ്ണാ ഡി.എം.കെ.യുടെ തോൽവിക്ക് കാരണമായി, പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ. രാംദാസിന്റെ നീക്കവും ഒരേസമയം വ്യക്തിപരവും രാഷ്ട്രീയപരവുമാണ്. വടക്കൻ തമിഴ്നാട്ടിലെ വണ്ണിയാർ സമുദായങ്ങൾക്കിടയിലുള്ള തന്റെ സ്വാധീനം വോട്ടുകളായി മാറുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇവരുടെ വോട്ടുകൾ എൻ.ഡി.എ.യ്ക്കു പോകുന്നത് തടുക്കുന്നതിലായിരിക്കും രാംദാസ് കൂടുതൽ ശ്രദ്ധിക്കുക. കടുത്ത മത്‌സരം നടക്കുന്നതിനാൽ ഒരു മണ്ഡലത്തിൽ നൂറ് വോട്ടുകൾ ഭിന്നിപ്പിച്ചാൽപ്പോലും എൻ.ഡി.എ.യ്ക്കു നിർണായകമാവുന്ന സാഹചര്യംകൂടിയാണ് ഇപ്പോഴുള്ളത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരിച്ചടിക്കാനും വോട്ടുഭിന്നിപ്പിക്കാനും ലക്ഷ്യമിട്ട് ശശികല… | Boolokam